ആ​ർ​പി​എ​ൽ എ​സ്റ്റേ​റ്റ് സ​ഹ​ക​ര​ണ​സം​ഘം കൂ​വ​ക്കാ​ട് സ്റ്റോ​റി​ല്‍ ക​വ​ര്‍​ച്ച
Monday, March 23, 2020 10:21 PM IST
തെ​ന്മ​ല: ആ​ർ​പി​എ​ൽ എ​സ്റ്റേ​റ്റ് എം​പ്ലോ​യി​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൻ​ന്‍റെ കൂ​വ​ക്കാ​ട് സ്റ്റോ​റി​ല്‍ ക​വ​ര്‍​ച്ച. സ്റ്റോ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ഭി​ത്തി​തു​ര​ന്ന് ഉ​ള്ളി​ല്‍ ക​ട​ന്നാ​ണ് ക​വ​ര്‍​ച്ച. തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​സം​സ്ഥാ​ന പാ​ത​യി​ൽ കൂ​വ​ക്കാ​ടെ എ​സ്റ്റേ​റ്റ് ക​വാ​ട​ത്തി​ന് മു​ന്നി​ലാ​ലാ​യു​ള​ള എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കൊ​റോ​ണാ വൈ​റ​സി​നെ ചെ​റു​ക്കാ​ൻ ജ​ന​ങ്ങ​ളാ​കെ ജ​ന​താ​ക​ർ​ഫ്യു​വി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​വെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.
സ്റ്റോ​ര്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കി​ലെ ഭി​ത്തി​തു​ര​ന്ന് ഒ​രാ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​ര​ത്തി​ൽ തു​ര​ന്നു തീ​ർ​ത്ത് ഇ​തി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് ഉ​ള​ളി​ൽ ക​ട​ന്ന​ത്ത്. സ​മീ​പ​ത്തെ ജ​ന​ൽ ഇ​ള​ക്കി​മാ​റ്റാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ​നി​ര​ക്കി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തെ വി​റ്റു​വ​ര​വാ​യ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പം ഉ​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.
കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ഥ​മി​ക​വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച ഫോ​റ​ൻ​സി​ക് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ധ​ന​കാ​ര്യ​സ്ഥാ​പ​ന ഉ​ട​മ​യെ വി​ളി​ച്ച് വ​രു​ത്തി സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​സ്ഐ ജ​യ​കു​മാ​ർ അ​റി​യി​ച്ചു. എ​സ്ബി​ഐ യു​ടെ എ​ടി​എം അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്.

റ​സി​ഡ​ന്‍റ്സ് അ​സോ.യോ​ഗം

പു​ന​ലൂ​ർ: റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജെ.​പി.​ജോ​ൺ കൂ​ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കൗ​ൺ​സി​ല​റും അ​സ്ോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ വ​ത്സ.​ജെ.​പി.​ജോ​ൺ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ റോ​ഡി​ൽ നി​ന്നും ജ​യ​ഭാ​ര​തം ആ​ശു​പ​ത്രി റോ​ഡി​ലേ​യ്ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട​ര​ഹി​ത​മാ​യ നി​ല​യി​ൽ സ്ഥാ​പി​യ്ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.