മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പും ട്രാ​ക്കും ചേ​ർ​ന്നു​ള്ള തൂ​വാ​ല​വി​പ്ല​വം തു​ട​ങ്ങി
Monday, March 23, 2020 10:21 PM IST
കൊ​ല്ലം : ഒ​രു തൂ​വാ​ല മ​തി നി​ങ്ങ​ളു​ടെ ര​ക്ഷ​ക്ക് എ​ന്ന ആ​പ്ത​വാ​ക്യ​മു​യ​ർ​ത്തി സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ട്രാ​ക്കും ആ​രം​ഭി​ച്ച തൂ​വാ​ല വി​പ്ല​വം ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മു​ന്പി​ൽ ആ​ർടിഒ ആ​ർ.​രാ​ജീ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
കൈ ​ക​ഴു​കു​ന്ന​തു പോ​ലെ പ്ര​ധാ​ന​മാ​ണ് ഫേ​സ് മാ​സ്കും ധ​രി​ക്കു​ക എ​ന്നു​ള്ള​ത്. എ​ന്നാ​ൽ എ​പ്പോ​ഴും ഇ​ത് ധ​രി​ക്കു​ക എ​ന്നു​ള്ള​ത് ബു​ദ്ധി​മു​ട്ടാ​ണ്. ഒ​രു തൂ​വാ​ല ന​മ്മ​ൾ ക​രു​തി​യാ​ൽ ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ മാ​സ്‌​ക് ആ​യി ത്രി​കോ​ണാ​കൃ​തി​യി​ൽ മ​ട​ക്കി മൂ​ക്കും വാ​യും മ​റ​ച്ചു ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യും.
കൂ​ടാ​തെ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ച്ചാ​ൽ അ​ണു​വ്യാ​പ​നം ത​ട​യു​വാ​നും സാ​ധി​ക്കും. ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ തൂ​വാ​ല അ​ണു​വി​മു​ക്ത​മാ​ക്കി ഉ​പ​യോ​ഗി​ക്കാം എ​ന്നു​ള്ള​തും ഇ​തി​ന്‍റെ ന​ല്ല വ​ശ​മാ​ണ് എ​ന്നും ആ​ർ ടി ​ഓ ആ​ർ.​രാ​ജീ​വ് പ​റ​ഞ്ഞു.
ഒ​രു തൂ​വാ​ല സം​സ്കാ​രം രൂ​പീ​ക​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റേ​യും ട്രാ​ക്കി​ന്‍റേ​യും സം​യു​ക്ത​മാ​യു​ള്ള തൂ​വാ​ല​വി​പ്ല​വം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നു അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ ടി ​ഓ ഡി.​മ​ഹേ​ഷ് പ​റ​ഞ്ഞു. തൂ​വാ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​റോ​ണ​യെ മാ​ത്ര​മ​ല്ല, മ​റ്റു നി​ര​വ​ധി അ​സു​ഖ​ങ്ങ​ളെ​യും ത​ട​യു​വാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
യോ​ഗ​ത്തി​ൽ എം​വി​ഐ ബി​നു ജോ​ർ​ജ്, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ഓ​ല​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ്, ലൈ​ഫ് മെ​മ്പ​ർ​മാ​രാ​യ നൗ​ഷാ​ദ് കൊ​ല്ലം, സു​ഭാ​ഷ്, വോ​ള​ന്‍റി​യേ​ഴ്‌​സ് കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ അ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് എ​എം​വി​ഐ മാ​രാ​യ ഷാ​മി​ർ, റി​ഥി​ൻ​മോ​ഹ​ൻ എ​ന്നി​വ​ർ കോ​വി​ഡ് -19 ബോ​ധ​വ​ത്ക​ര​ണ ക്‌​ളാ​സു​ക​ളെ​ടു​ക്കു​ക​യും ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സാ​യ ഹാ​ഷി​ക്, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, സ​ൽ​മാ​ൻ, അ​ന​ന്തു, രാ​ജേ​ഷ്, സി​ബു​രാ​ജ്, എ​ന്നി​വ​ർ പ​നി പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ഡ്രൈ​വ​ർ​മാ​ർ​ക്കും പൊ​തു​ജ​ന​ത്തി​നു തൂ​വാ​ല​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.