പ്ര​വാ​സി​ക​ളെ ജ​നം കാ​ണു​ന്ന​ത് ഭീ​തി​യോ​ടെ
Monday, March 23, 2020 10:21 PM IST
പു​ന​ലൂ​ർ: കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളെ ജ​നം കാ​ണു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​മാ​യി സം​സാ​രി​യ്ക്കാ​ൻ പോ​ലും പ​ല​രും മ​ടി​കാ​ണി​യ്ക്കു​ന്നു.
രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടും ജ​നം ഇ​വ​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ദേ​ശി​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​യ്ക്കു​ന്ന​വ​ർ​ക്ക് കൊ​റോ​ണ ബാ​ധി​ച്ചെ​ന്ന പ്ര​ച​ര​ണ​വും ചി​ല​ർ ന​ട​ത്താ​റു​ണ്ട്.
സോ​ഷ്യ​ൽ മീ​ഡി​യാ​ക​ളി​ലും തെ​റ്റാ​യ പ്ര​ച​ര​ണം ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ വ​രാ​റു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രെ ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​യ്ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ ആ​വ​ശ്യം.

മാ​സ്കു​ക​ളും സാ​നി​ട്ടൈ​സ​റും കി​ട്ടാ​നി​ല്ല

പു​ന​ലൂ​ർ: മാ​സ്കു​ക​ളും സാ​നി​ട്ടൈ​സ​റും കി​ട്ടാ​നി​ല്ല. ജ​നം പ​ര​ക്കം​പാ​ച്ചി​ലി​ൽ. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ മാ​സ്കു​ക​ൾ​ക്കും സാ​നി​ട്ടൈ​സ​റു​ക​ൾ​ക്കും പു​ന​ലൂ​രി​ൽ ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു.
ജ​നം മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലെ​ത്തി മാ​സ്കു​ക​ൾ​ക്കും സാ​നി​ട്ടൈ​സ​റി​നും വേ​ണ്ടി ഓ​ട്ട​ത്തി​ലാ​യി​രു​ന്നു. സ്റ്റോ​ക്കി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നു​ണ്ടാ​യ​ത്.