ലോ​ക്ക് ഡൗ​ണ്‍: ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, March 23, 2020 10:21 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ല​യു​ടെ പ​രി​ധി​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പൊ​തു​പ്രാ​ര്‍​ഥ​നാ ഹാ​ളു​ക​ളി​ലും ആ​കെ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന​ത് നി​രോ​ധി​ച്ച് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ത്ത​ര​വാ​യി. കൂ​ടാ​തെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, ക​മ്മ്യൂ​ണി​റ്റി ഹാ​ളു​ക​ള്‍, ഊ​ട്ടു​പു​ര​ക​ള്‍ തു​ട​ങ്ങി ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടു​ന്ന എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.
ജി​ല്ല​യു​ടെ പ​രി​ധി​ക്കു​ള്ളി​ല്‍ വ​രു​ന്ന എ​ല്ലാ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളും 31 വ​രെ അ​ട​ച്ചി​ട​ണം. ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പ​യാ​യും ചി​ട്ടി​യാ​യും പ​ണ​വും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളും ന​ല്‍​കി​യ വ​ക​യി​ല്‍ വീ​ടു​ക​ളി​ലോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ക​യ​റി​യി​റ​ങ്ങി പി​രി​വെ​ടു​ക്കാ​ന്‍ പാ​ടി​ല്ല.
വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, മ​റ്റു കാ​യി​ക സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്താ​ന്‍ പാ​ടി​ല്ല.
നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, കൊ​ല്ലം പോ​ര്‍​ട്ട്, അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന മ​ത്സ്യ​ലേ​ലം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ള്‍ വ​ന്ന് മ​ത്സ്യം വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​തും കൊ​ണ്ടു​പോ​കു​ന്ന​തും നി​രോ​ധി​ച്ചു. ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ മ​ത്സ്യം കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ജി​ല്ല​ക്ക് പു​റ​ത്ത് നി​ന്നും മ​ത്സ്യം വി​ല്‍​പ്പ​ന​ക്കാ​യി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും അ​നു​വ​ദ​നീ​യ​മ​ല്ല.
ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന ബോ​ട്ടു​ക​ള്‍ തി​രി​ച്ചു​വ​രു​ന്ന മു​റ​യ്ക്ക് ഒ​രേ സ​മ​യം അ​ഞ്ചി​ല്‍ ക​വി​യാ​ത്ത ബോ​ട്ടു​ക​ളു​ടെ മ​ത്സ്യം നി​ശ്ചി​ത വി​ല​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍, ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഫി​ഷ​റീ​സ്, ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍, പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ത്സ്യ​വി​പ​ണം ന​ട​ക്കു​മ്പോ​ള്‍ ഒ​രു പോ​യി​ന്‍റി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല.
ജി​ല്ല​യി​ല്‍ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രേ സ​മ​യം അ​ന്പ​ത് പേ​രി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ത്പാ​ദ​ന​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്ക​ണം. നി​ശ്ചി​ത അന്പ​ത് പേ​രി​ല്‍ താ​ഴെ തൊ​ഴി​ലാ​ളി​ക​ളെ ക്ര​മീ​ക​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാം. ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ല​മെ​ങ്കി​ലും ഉ​റ​പ്പു വ​രു​ത്തു​വാ​ന്‍ ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ല്‍ വ​കു​പ്പ് അ​ധി​കാ​രി​യി​ല്‍ നി​ന്നും സാ​ക്ഷ്യ​പ​ത്രം നേ​ട​ണം.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ട​ക​ളി​ലും വി​പ​ണി​ക​ളി​ലും അ​നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ല്‍ ത​ടി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി. ഓ​രോ കു​ടും​ബ​ത്തി​ലും അം​ഗ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ക​ട​യു​ട​മ​ക​ളും ശ്ര​ദ്ധ​ചെ​ലു​ത്ത​ണം.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​വി​ടു​ത്തെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച് പ്ര​ത്യേ​ക താ​മ​സ സൗ​ക​ര്യം ഉ​റ​പ്പു വ​രു​ത്തു​വാ​ന്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​റെ​യും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​ഭാ​ത​ങ്ങ​ളി​ല്‍ ജോ​ലി തേ​ടി കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്ന​തും സാ​യാ​ഹ്ന​ങ്ങ​ളി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് ഒ​ത്തു കൂ​ടി നി​ല്‍​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.
ഉ​ത്ത​ര​വി​ന് 31 അ​ര്‍​ധ​രാ​ത്രി വ​രെ പ്രാ​ബ​ല്യം ഉ​ണ്ടാ​യി​രി​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ലം​ഘി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 51, 56 പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 269 പ്ര​കാ​ര​വും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു.
ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ചുമ​ത​ല ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ പോലീ​സ് മേ​ധാ​വി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍​ക്ക് എ​ക്‌​സി​ക്യു​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍​മാ​രെ​യും അ​ധി​കാ​ര​പ്പെ​ടു​ത്തി. നി​രീ​ക്ഷ​ണ​ത്തി​ന് കൊ​ല്ലം, പു​ന​ലൂ​ര്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.