നി​ർ​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ കേ​സ്
Monday, March 23, 2020 10:21 PM IST
കൊ​ല്ലം: കൊ​വി​ഡ് -19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റേ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത അ​ഞ്ച് പേ​ർ​ക്കെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കൂ​ട്ട പ്രാ​ർ​ഥ​ന ഒ​ഴി​വാ​ക്ക​ണം എ​ന്ന ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും പോ​ലീ​സ് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മു​തി​ര​പ്പ​റ​ന്പ് പ​ള്ളി​യി​ൽ കൂ​ട്ട​പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ളു​ണ്ട ാക്കി​യ മ​ന​യി​ൽ​ക്കു​ള​ങ്ങ​ര എം.​ആ​ർ.​എ -35-ൽ ​ക​ണ്ണ​ൻ ന​സീ​ർ എ​ന്നു​വി​ളി​ക്കു​ന്ന ന​സീ​റി​നെ​തി​രെ​യും ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചി​റ്റു​മൂ​ല ഗ്രൗ​ണ്ട ിൽ ​ജ​ന​താ ക​ർ​ഫ്യൂ​വി​ൽ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​തെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ത​ഴ​വ ചി​റ്റു​മൂ​ല​യി​ൽ നൗ​ഫ​ൽ (25) നെ​തി​രെ​യും അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജോ​ർ​ദ്ദാ​നി​ൽ നി​ന്നും നാ​ട്ടി​ൽ എ​ത്തി വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ പ​ള്ളി​ക്ക് സ​മീ​പം കു​ഴി​ക്കാ​ട്ടി​ൽ (ചെ​പ്രാ​യി​ൽ) സീ​ലി​യ (40) കൊ​ല്ലം മാ​താ ഹോ​സ്പി​റ്റ​ൽ, ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ, കു​രീ​പ്പു​ഴ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ദേ​ശം ലം​ഘി​ച്ചു സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രോ​ടും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തി​നും, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും നാ​ട്ടി​ൽ വ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഒ​ത്തു കൂ​ടു​ക​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്ത​തി​ന് ക്ലാ​പ്പ​ന കൊ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജി​ക്കെ​തി​രെ​യും ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന് കൊ​ല്ലം ആ​ശ്രാ​മം ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് കു​ണ്ട​റ കാ​ഞ്ഞി​രോ​ട് മ​ഞ്ജു ഭ​വ​നി​ൽ ഹെ​റാ​ൾ​ഡി​നെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
കൊ​വി​ഡ് -19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റേ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.