കോവിഡ് - 19 : നാടെങ്ങും തിരക്കോട് തിരക്ക്
Monday, March 23, 2020 10:21 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ മു​ൻ​ക​രു​ത​ൽ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ജി​ല്ല​യി​ൽ എ​മ്പാ​ടും ജ​നം വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് കൂ​ട്ടി.

രാ​വി​ലെ മു​ത​ൽ ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ്. ആ​ൾ​ക്കാ​ർ എ​ത്തു​ന്ന​ത് അ​നി​യ​ന്ത്രി​ത​മാ​യ​പ്പോ​ൾ പ​ട​യി​ട​ത്തും ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ഞ്ചു പേ​രെ വീ​തം ക​ട​ത്തി​വി​ട്ടു.

പ​ല സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​വ​ശ്യ​ക്കാ​രു​ടെ നീ​ണ്ട നി​ര​യും കാ​ണാ​മാ​യി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടി. ചി​ല​യി​ട​ത്ത് താ​ത്ക്കാ​ലി​ക​മാ​യി ഷ​ട്ട​റു​ക​ളും താ​ഴ്ത്തി​യി​ട്ടു. സൂ​പ്പ​ർമാ​ർ​ക്ക​റ്റു​ക​ളി​ലെ തി​ര​ക്ക് പ​ല​യി​ട​ത്തും രാ​ത്രി പ​ത്തു​വ​രെ നീ​ണ്ടു.

പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ളി​ലും സ്ഥി​തി ഇ​തു ത​ന്നെ ആ​യി​രു​ന്നു. ചി​ല​യി​ട​ത്ത് പ​ല​യി​നം പ​ച്ച​ക്ക​റി​ക​ളും ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. പ​ഴ​വും പ​ച്ച​ക്ക​റി​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല. ഇ​ത് തു​ട​ർ​ന്നാ​ൽ പ​ച്ച​ക്ക​റി ല​ഭ്യ​ത കു​റ​ഞ്ഞ് വി​ല കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​യി​റ​ച്ചി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന​ലെ പ​തി​വി​ല്ലാ​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​റെ ദി​വ​സ​മാ​യി കോ​ഴി​യി​റ​ച്ചി​ക്ക് പ​ര​മാ​വ​ധി കി​ലോ​ഗ്രാ​മി​ന് 60 രൂ​പ ആ​യി​രു​ന്നു വി​ല.

പ​ക്ഷി​പ്പ​നി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്. വാ​ങ്ങാ​നും ആ​ൾ​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ഇ​ന്ന​ലെ കോ​ഴി​യി​റ​ച്ചി വി​ല 90 മു​ത​ൽ 100 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നു.ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഇ​റ​ച്ചി വ​ര​വ് നി​ല​ച്ചാ​ൽ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത.

ജി​ല്ല​യി​ൽ കോ​ഴി​മു​ട്ട വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ലി​യാ​യി. ര​ണ്ട് ദി​വ​സ​മാ​യി കോ​ഴി​മു​ട്ട​യു​മാ​യി വ​രു​ന്ന ലോ​റി​ക​ൾ ജി​ല്ല​യി​ൽ എ​ത്തു​ന്നി​ല്ല. ട്രെ​യി​ൻ മാ​ർ​ഗ​വും മു​ട്ട ജി​ല്ല​യി​ൽ എ​ത്തു​മാ​യി​രു​ന്നു. ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ 31 വ​രെ നി​ർ​ത്തി​യ​ത് കാ​ര​ണം ആ ​വ​ഴി​യും അ​ട​ഞ്ഞു. കോ​ഴി​മു​ട്ട ഒ​ന്നി​ന് ഇ​ന്ന​ലെ ചി​ല്ല​റ വി​ൽ​പ്പ​ന 3.50 രൂ​പ ആ​യി​രു​ന്നു എ​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും തി​ര​ക്കി​ന് കു​റ​വി​ല്ലാ​യി​രു​ന്നു. പ​ല​രും ഒ​രു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും ഇ​ട​പാ​ടു​കാ​ർ തി​ര​ക്ക് കൂ​ട്ടി. ഇ​തു കാ​ര​ണം മി​ക്ക ശാ​ഖ​ക​ളി​ലും ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്.

എ​ടി​എം സെന്‍റ​റു​ക​ളി​ലും പ​ണം പി​ൻ​വ​ലി​ക്കാ​ൻ ആ​ൾ​ക്കാ​ർ തി​ര​ക്ക് കൂ​ട്ടി. പ​ല​യി​ട​ത്തും ഉ​ച്ച​യോ​ടെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം തീ​രു​ക​യും ചെ​യ്തു.

ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളി​ൽ തി​ര​ക്കി​ല്ലാ​യി​രു​ന്നി​ല്ല​ങ്കി​ലും രാ​വി​ലെ മു​ത​ൽ ജ​നം കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത് പ​ല​യി​ട​ത്തും ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​യി. രാ​ത്രി​യാ​യി​ട്ടും തി​ര​ക്കി​ന് ശ​മ​നം ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു.

കൊ​ല്ല​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കാ​പ്പി​ൽ പാ​ല​ത്തി​ൽ അ​ധി​കൃ​ത​ർ ഞാ​യ​റാ​ഴ്ച രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചു. ഇ​ട​വ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും അ​യി​രൂ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​ത്.

ഇ​തു വ​ഴി വ​ർ​ക്ക​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​കെ വ​രാ​ൻ അ​നു​മ​തി ഉ​ണ്ടാ​കി​ല്ല എ​ന്ന​താ​യി​രു​ന്നു ഒ​രു നി​യ​ന്ത്ര​ണം. അ​തു​പോ​ലെ വ​ർ​ക്ക​ല ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​ഴി പ​ര​വൂ​ർ പോ​കു​ന്ന​തി​നും നി​യ​ന്ത്ര​ണം ഉ​ണ്ട്. ഇ​ത് കാ​ര​ണം ചി​റ​യി​ൻ​കീ​ഴ് ഭാ​ഗ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ കാ​പ്പി​ൽ വ​രെ വ​ന്ന് യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ ലോ​ക്കൗ​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​നി​യ​ന്ത്ര​ണം എ​ന്ന് സൂ​ച​ന​യു​ണ്ട്.

അ​ഞ്ച​ല്‍ : കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ​ല​ച​ര​ക്ക് ക​ട​ക​ളി​ലാ​ണ് തി​ര​ക്ക് ഏ​റെ​യും. സ​പ്ലൈ​കോ. ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ്. അ​മ്പ​തി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ടാ​ന്‍ പാ​ടി​ല്ലെന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ ഉ​ള്ള​പ്പോ​ള്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് കാ​ണു​ന്ന​ത്.

ഒ​ന്‍​പ​തിന് തു​റ​ക്കു​ന്ന സ്ഥാ​പ​നങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ നീ​ണ്ട ക്യു ​ദൃ​ശ്യ​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് എ​ത്തി തി​ര​ക്ക് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ തീ​ർന്നു​പോ​കു​മെ​ന്ന കിം​വ​ദ​ന്തി കൂ​ടി പ്ര​ച​രി​ക്കു​ന്ന​തോ​ടെ ജ​നം ഭീ​തി​ലു​മാ​ണ്. എ​ന്നാ​ല്‍ എ​ന്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യാ​മാ​ക്കാ​ന്‍ വേ​ണ്ട എ​ല്ലാ ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​മെ​ന്നും അ​താ​ത് ജി​ല്ലാഭ​ര​ണ​കൂ​ട​ത്തി​നും സി​വി​ല്‍​സ​പ്ലൈ​സ്‌ വ​കു​പ്പ് അ​ട​ക്ക​മു​ള്ള​വ​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു​മു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ര്‍​ത്തി​ച്ചു​ള്ള അ​റി​യി​പ്പു​ക​ള്‍ വ​ക​വ​യ്ക്കാ​തെ​യാ​ണ് ജ​ന​ങ്ങ​ള്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടാ​ന്‍ തി​ര​ക്കു​ക്കൂ​ട്ടു​ന്ന​ത്.

എ​ന്നാൽ ജി​ല്ല​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് ദൗ​ര്‍​ല​ഭ്യം ഉ​ണ്ടാ​കി​ല്ലെന്നു ഭ​ക്ഷ്യ സി​വി​ല്‍​സ​പ്ലൈ​സ്‌ വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പെ​ടെ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.