ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ സംഘത്തെ ത​ട​ഞ്ഞു
Sunday, March 22, 2020 11:37 PM IST
ആ​ര്യ​ങ്കാ​വ് : ജ​ന​ത ക​ര്‍​ഫ്യു ദി​ന​ത്തി​ലും ക​ന​ത്ത പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​വും തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്. ജി​ല്ല​യി​ല്‍ ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച ത​മി​ഴ്നാ​ട് പോ​ലീ​സ് അ​തി​ര്‍​ത്തി പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യേ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളേ​യും പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പു​ളി​യ​റ​യി​ല്‍ ത​ട​ഞ്ഞു. ക​ട​യ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യെ​യും മ​ക്ക​ളെ​യു​മാ​ണ് പോ​ലീ​സ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്.

ഇ​വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റ്റി വി​ടാ​താ​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മു​ന്‍​കൈ എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് പു​ന​ലൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി. വീ​ടി​ന് പു​ര​ത്തി​റ​ങ്ങ​രു​തെ​ന്ന​ട​ക്കം ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ഉ​ട​ന്‍ അ​യ​ക്കും. ഫ​ലം വ​രു​ന്ന​ത​വ​രെ ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ വീ​ട്ടി​ല്‍ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ന്ന ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ല്‍ വീ​ണ്ടും കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

പു​ളി​യ​റ​യി​ല്‍ അ​തി​ര്‍​ത്തി പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ആ​ലോ​ച​ന. ഉ​ന്ന​ത അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​വ​ന്നു തെ​ങ്കാ​ശി ജി​ല്ലാ​ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം അ​തി​ര്‍​ത്തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞ​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.