യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ല്‍
Sunday, March 22, 2020 11:37 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ട്രാ​വ​ൻ​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് സ്ഥാ​പ​ന​ത്തി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റാ​യ യു​വാ​വി​നെ ക​മ്പി വ​ടി കൊ​ണ്ട് മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പോ​രു​വ​ഴി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ് (27), വ​ട​ക്കേ​മു​റി അ​നു​ഭ​വ​നി​ൽ അ​നു (23), വ​ട​ക്കേ​മു​റി അ​നീ​ഷ് ഭ​വ​നി​ൽ അ​നൂ​പ് (23) , ക​ന്നി​മേ​ല​ഴി​ക​ത്തു കി​ഴ​ക്കേ​പ്പു​റം വീ​ട്ടി​ൽ സു​ബി​ൻ (23) , വ​ട​ക്കേ​മു​റി പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​നീ​ഷ്‌ (28 )എ​ന്നി​വ​രാ​ണ് പു​ത്തൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ട്രാ​വ​ൻ​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് സ്ഥാ​പ​ന​ത്തി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റാ​യ ശ്രീ​ക്കു​ട്ട​ൻ (26) നെ ​ക​മ്പി വ​ടി​കൊ​ണ്ടും ക​മ്പ് കൊ​ണ്ടും കൈ ​കൊ​ണ്ടും മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്കു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക്കു​ട്ട​ൻ ജോ​ലി ചെ​യ്തു വ​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വ​ക​യാ​യി നെ​ടു​വ​ത്തൂ​ർ കൊ​ഴു​വ​ൻ​പാ​റ​യി​ൽ ഉ​ള്ള സ്ഥ​ല​ത്തു നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ര മ​ണ്ണ് ഖ​ന​നം ചെ​യ്തു കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.
ഇ​തി​ൽ കു​പി​ത​രാ​യ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് കാ​റി​ലും ബൈ​ക്കു​ക​ളി​ലു​മാ​യി എ​ത്തി ശ്രീ​ക്കു​ട്ട​ന്‍റെ ക​ഴു​ത്തി​നു പി​ടി​ച്ച് മ​ർ​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ക​മ്പി വ​ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ ശ്രീ​ക്കു​ട്ട​നെ ക​മ്പു​കൊ​ണ്ട് മു​തു​കി​ൽ പ​ല​പ്രാ​വ​ശ്യം അ​ടി​ക്കു​ക​യും ചെ​യ്തു.
ഭ​യ​ന്നു അ​ടു​ത്ത് ഉ​ള്ള ച​ന്ദ്ര​ബാ​ബു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ശ്രീ​ക്കു​ട്ട​ന്‍റെ പു​റ​കെ പ്ര​തി​ക​ൾ ക​മ്പി വ​ടി, ക​മ്പ്, മാ​ർ​ബി​ൾ പീ​സു​ക​ൾ എ​ന്നി​വ​യു​മാ​യി പി​ന്തു​ട​ർ​ന്ന് എ​ത്തി ച​ന്ദ്ര ബാ​ബു​വി​ന്‍റെ വീ​ട് ച​വി​ട്ടി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​ഞ്ഞ ച​ന്ദ്ര​ബാ​ബു​വി​നെ​യും മ​ര്‍​ദ്ദി​ക്കു​ക​യും ച​ന്ദ്ര ബാ​ബു​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
അ​യ്യാ​യി​രം രൂ​പ​യോ​ളം ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ട്. പു​ത്തു​ർ ഇ​ൻ​സ്പെ​ക്ട​ർ ശൈ​ലേ​ഷ് കു​മാ​ർ, എ​സ്ഐ നി​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.