സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സം​ര​ക്ഷ​ണ​മേ​കി പോ​ലീ​സ്; ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രെ​യും അ​ക​ത്താ​ക്കി
Thursday, February 27, 2020 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സം​ര​ക്ഷ​ണ​മേ​കി പോ​ലീ​സ്. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തുപ്ര​വ​ർ​ത്ത​ക​രെ​യും അ​ക​ത്താ​ക്കി പോ​ലീ​സ് സം​ഘ​പ​രി​വാ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ​സം​ര​ക്ഷ​ക​രാ​യി.
ക​ഴി​ഞ്ഞ ദി​വ​സം പൗ​ര​ത്വ ബി​ല്ലി​ന​നു​കൂ​ല​മാ​യി ബിജെ​പി ന​ട​ത്തി​യ ജ​നജാ​ഗ്ര​ത സ​ദ​സ് പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​ഭ​വം. ബി​ജെ​പിയു​ടെ പൗ​ര​ത്വ ബി​ൽ അ​നു​കൂ​ല പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​ത്തി​ലെ ചി​ല വ്യാ​പാ​രി​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ സ്വ​യം ക​ട​ക​ൾ അ​ട​ച്ചു പോ​യി​രു​ന്നു. ചി​ല ജ​നപ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​ബ​ന്ധി​ച്ച് ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. കേ​ര​ള കോ​ൺ​ഗ്ര​സ്‌-ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റും കൊ​ട്ടാ​ര​ക്ക​ര ന​ഗ​രസ​ഭ കൗ​ൺ​സി​ല​റു​മാ​യ എ. ​ഷാ​ജു (42) മു​സ്ലിം സ്ട്രീ​റ്റ് സ്വ​ദേ​ശി​ക​ളാ​യ ഷി​ജു (34), ഷാ​നു (42), റാ​ഫി (44), അ​ൽ അ​മീ​ൻ (23)സ​ജീ​വ് (45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.
അ​സ​ഭ്യ വ​ർ​ഷം ചൊ​രി​ഞ്ഞു ബ​ല​മാ​യി പി​ടി​ച്ചു വ​ലി​ച്ചി​ഴ​ച്ച് ജീ​പ്പി​ൽ ക​യ​റ്റി​യാ​ണ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ ബി ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽഎ ​സ്റ്റേ​ഷ​നി​ലെ​ത്തി അ​റ​സ്റ്റി​ലാ​യ​വ​രെ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് നൂ​റു ക​ണ​ക്കി​ന് പേ​ർ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ത​ടി​ച്ചു കൂ​ടി.
അ​റ​സ്റ്റി​ലാ​യ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. പ്ര​വ​ർ​ത്ത​ക​രോ​ട് ശാ​ന്ത​മാ​യി പി​രി​ഞ്ഞു പോ​കാ​ൻ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽഎ ആ​ഹ്വാ​നം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​ന്ന​ത്.