കേ​ന്ദ്ര ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ൽ
Thursday, February 27, 2020 11:59 PM IST
കൊല്ലം: സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള കേ​ന്ദ്ര ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ൽ. വ​ർ​ക്ക് ഷോ​പ്പ് പ​രി​ജ്ഞാ​ന​വും ഹെ​വി ലൈ​സ​ൻ​സു​മി​ല്ലാ​ത്ത​വ​രേ​യും മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ക്കാ​മെ​ന്ന കേ​ന്ദ്ര​ച​ട്ടം സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ച​ന. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​ർ മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ട​ർ​മാ​രാ​കു​ന്ന​തോ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ​ട​ക്കം താ​ളം തെ​റ്റു‌​മെ​ന്ന് ആ​ശ​ങ്ക.
അ​സിസ്റ്റന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ നി​യ​മ​ന​ത്തി​ന് ഡി​പ്ലോ​മ​യും ര​ണ്ടു​വ​ർ​ഷ​ത്തെ വ​ർ​ക്ക് ഷോ​പ്പ് പ​രി​ജ്ഞാ​ന​വും ഹെ​വി ലൈ​സ​ൻ​സു​മാ​ണ് യോ​ഗ്യ​ത മാ​ന​ദ​ണ്ഡം. ഇ​ങ്ങ​നെ നി​യ​മി​ത​രാ​കു​ന്ന​വ 75 ശ​ത​മാ​നം പേ​ർ​ക്കും മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് സൂ​പ്ര​ണ്ട് ത​ല​ത്തി​ൽ എ​ത്തു​ന്ന 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് സം​സ്ഥാ​ന​ത്ത് ജോ​യി​ന്‍റ് ആ​ർടി​ഒ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​ത്.
പു​തു​ക്കി​യ കേ​ന്ദ്ര​മോ​ട്ടോ​ർ നി​യ​മ​പ്ര​കാ​രം, വ​ർ​ക്ക്ഷോ​പ്പ് പ്ര​വ​ർ​ത്തി​പ​രി​ച​യ​വും ഹെ​വി ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​മി​ല്ലാ​ത്ത​വ​രെ മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി നി​യ​മി​ക്കാം. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സാ​ങ്കേ​തി​ക അ​റി​വി​ല്ലാ​ത്ത​വ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്നെ​സോ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളോ പ​രി​ശോ​ധി​ക്കു​മ്പോ​ൾ തെ​റ്റു​ക​ൾ സം​ഭ​വി​ക്കാ​മെ​ന്നാ​ണ് ആ​ശ​ങ്ക.​സോ​ട്ട്കെ.​എ​സ് വി​വേ​ ടെക്നി​ക്ക​ൽ ഡി​പ്ലോ​മ ആന്‍റ് ഡി​ഗ്രി ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​ അ​വി​നാ​ശി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ കു​റി​ച്ച് മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച പാ​ല​ക്കാ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി​ഒ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.
ഇ​ത്ത​ര​ത്തി​ലു​ള്ള മു​ൻ അ​നു​ഭ​വ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത കൂ​ടു​ത​ൽ​പ്പേ​രെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ൽ നി​യ​മി​ക്കു​ന്ന​ത് വ​ൻ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ഒ​പ്പം, അ​പ​ക​ട​ങ്ങ​ൾ അ​നു​ദി​നം വ​ർധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​സിസ്റ്റന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ടെ​ക്നി​ക്ക​ൽ ഡി​പ്ലോ​മ ആന്‍റ് ഡി​ഗ്രി ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.