പ​ര​വൂ​രി​ൽ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് ഇ​ന്ന്
Thursday, February 27, 2020 11:59 PM IST
പ​ര​വൂ​ർ: പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​കു​തി വ​ർധ​ന, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്യാ​യ​മാ​യ ക​ട പ​രി​ശോ​ധ​ന​ എന്നിവയിൽ പ്ര​തി​ഷേ​ധി​ച്ചു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട് പ​ണി​മു​ട​ക്കു​ന്നു. സ​മീ​പ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നും ത​ന്നെ ഇ​ല്ലാ​ത്ത വി​ധ​ത്തി​ൽ നാ​ലി​ര​ട്ടി​യി​ല​ധി​ക​മാ​ണ് വി​വി​ധ നി​കു​തി​ക​ളി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​കു​തി വ​ർ​ധ​ന​യി​ൽ പു​ന:​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും അ​ധി​കൃ​ത​രു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ക്കു​മ്പോ​ൾ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ താ​ക്കീ​ത് ന​ല്കു​ക​യോ ചെ​റി​യ തോ​തി​ലു​ള്ള പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ നി​കു​തി വ​ർ​ധ​നയും, അ​ന്യാ​യ​മാ​യ ക​ട​പ​രി​ശോ​ധ​ന​യു​ം നടത്തുകയാണ്.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ര​വൂ​രി​ലെ വ്യാ​പാ​രി​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ട​ക​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ന​ഗ​രം ചു​റ്റി പ്ര​ക​ട​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.