കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Thursday, February 27, 2020 11:59 PM IST
നീ​ണ്ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.​അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​​ത്രി​ക​രാ​യ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ​ക്ക് സ​മീ​പം ഇന്നലെ അ​ഞ്ചോ​ടെയാ​യി​രു​ന്നു അ​പ​ക​ടം.​ക​രു​നാ​ഗ​പ്പ​ള​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ​ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള​ള​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ര്‍ ഉ​യ​ര്‍​ത്തി.​അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന കു​റ​ച്ച് സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന‌ടത്തി

കൊല്ലം: ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കുവേ​ണ്ടി ദ്വി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ന്നു. തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​മ്പിന്‍റെ ഉ​ദ്ഘാ​ട​നം തെ​ന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല​ജ. ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് കെ.​എ, ഡോ. എം.​എം.​ബ​ഷീ​ർ, സാ​ബു ഇ​ള​മ്പ​ൽ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മ​ണി​ലാ​ൽ, സം​സ്ഥാ​ന വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ക​ൺ​വീ​ന​ർ എം.​വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സൈ​മ​ൺ ജോ​ൺ , സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ എ. ​വ​ൺ , മു​ര​ളി അ​നു​പ​മ, സു​ഗ​ത​ൻ ഗ​മ​നം,ജി​ല്ലാ ട്ര​ഷ​റ​ർ വി​ൽ​സ​ൺ ആ​ന്‍റണി, വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ര​മേ​ഷ് കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ പ​ന​യ്ക്ക​ൽ, ജി​ല്ലാ പി​ആ​ർഒ ​ജി​ജോ പ​ര​വൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.