രാ​ജ്യ​ത്ത് പ്രാ​ക്ടീ​സ് അ​നു​വ​ദി​ക്ക​ണം
Thursday, February 27, 2020 11:27 PM IST
കൊ​ല്ലം: വി​ദേ​ശ​ത്ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് തി​രി​കെ​വ​രു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഫോ​റി​ൻ മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ്സ് ആ​ന്‍റ് ഗ്രാ​ഡു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​ട ദാ​സ്, സി.​ആ​ർ.​ഉ​ദ​യ​ൻ, എ.​അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദേ​ശ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും യോ​ഗം മാ​ർ​ച്ച് ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ല്ലം ചി​ന്ന​ക്ക​ട വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9567204607 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട​ണം.