ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നത്തിന് തുടക്കമായി
Thursday, February 27, 2020 11:27 PM IST
പു​ന​ലൂ​ർ: ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം പു​ന​ലൂ​ർ ബി​ഷപ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​ർ​ഥ​ന​യി​ലും ദാ​ന​ധ​ർ​മ​ങ്ങ​ളി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ലും ഉ​പ​വാ​സ​ത്തി​ലൂ​ടെ​യും ദൈ​വീ​ക അ​നു​ഭ​വ​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ൾ തേ​ടി​യു​ള​ള യാ​ത്ര​യാ​ക​ട്ടെ ഈ ​തീ​ർ​ഥാ​ട​ന കാ​ല​മെ​ന്ന് ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.​
രൂ​പ​താ വി​കാ​രി ജ​ന​റ​ലും ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് ഇടവക വി​കാ​രി​യു​മാ​യ മോ​ൺ. വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സ് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച കു​രി​ശിന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യ്ക്ക് ബി​ഷ​പ് നേ​തൃ​ത്വം ന​ൽ​കി.​നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. തീ​ർഥാ​ട​ന കാ​ല​യ​ള​വി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം അഞ്ചിന് ​കു​രി​ശി​ന്‍റെ വ​ഴി​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും.