ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം: സ്വർണവും പണവും നഷ്്‌‌ടപ്പെട്ടു
Thursday, February 27, 2020 11:27 PM IST
കു​ണ്ട​റ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി. ക​ല്ല​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യുഡി ക്ല​ർ​ക്ക് ഇ​ള​മ്പ​ള്ളു​ർ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യു​ടെ സ​മീ​പം ഗു​രു​വ​ന്ദ​നം വീ​ട്ടി​ൽ എ​സ്. ജ​ഗ​ദീ​പി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 1.30ഓ​ടെ​യാ​ണ് സം​ഭ​വം. ഔ​ദ്യോ​ഗി​ക ട്രെ​യി​നി​ഗിം​ന്‍റെ ഭാ​ഗ​മാ​യി ജ​ഗ​ദീ​പ് അ​ഞ്ച് ദി​വ​സ​മാ​യി തൃ​ശൂ​രി​ലാ​യ​തി​നാ​ൽ ഭാ​ര്യ​യും മ​ക്ക​ളും അ​വ​രു​ടെ വീ​ട്ടി​ൽ ആ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 1.30ന് ജ​ഗ​ദീ​പ്‌ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ ക​ത​ക് തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ വി​ളി​ച്ച് വ​രു​ത്തി​യ​പൊ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
വീ​ടി​ന്‍റെ സ​മീ​പ​ത്തെ കാ​ർ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ രാ​ത്രി ഒന്നിന് ​വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ ഒ​രാ​ൾ നി​ല്കു​ന്ന​ത് ക​ണ്ടെ​ന്നും എ​ന്നാ​ൽ അ​ത് ജ​ഗ​ദീ​പാ​ണെ​ന്ന് വി​ചാ​രി​ച്ച് കൂ​ടു​ത​ൽ ശ്ര​ദ്ധി​ച്ചി​ല്ലെ​നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ ശൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​വും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും കു​ട്ടി​ക​ളു​ടെ വ​ഞ്ചി​യും ന​ഷ്ട​പ്പെ​ട്ട​താ​യി ജ​ഗ​ദീ​പ്‌ പ​റ​ഞ്ഞു.
കൊ​ല്ല​ത്ത് നി​ന്നും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് നാ​യ അ​ന്ന മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റി. കു​ണ്ട​റ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.