വെ​ളി​ച്ചെ​ണ്ണ വി​ൽപ്പന നി​രോ​ധി​ച്ചു
Thursday, February 27, 2020 11:27 PM IST
കൊല്ലം: പ​രി​ശു​ദ്ധി പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, പൗ​ര്‍​ണ​മി ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ, കു​ടും​ബ​ശ്രീ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, എ1 ​ന​ന്‍​മ പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, മ​ഹി​മ പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, ത​നി​മ ഗോ​ള്‍​ഡ് പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, കൈ​ര​ളി പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, എ1 ​ത​നി​മ പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, ത​നി​മ പ​രി​ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യു​ടെ വി​ൽപ്പ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു.
ഉ​മ​യ​ന​ല്ലൂ​ര്‍ പാ​ര്‍​ക്ക് മു​ക്കി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​വി​ധ പേ​രു​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ റീ​പാ​യ്ക്ക് ചെ​യ്ത് വി​ൽപ്പ​ന ന​ട​ത്തി​വ​ന്ന എ​സ് എ ​എ​സ് ട്രേ​ഡേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് റീ ​പാ​ക്കിം​ഗ് ലൈ​സ​ന്‍​സി​ല്ലാ​യെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നം. വെ​ളി​ച്ചെ​ണ്ണ, പാം​ഓ​യി​ല്‍ എ​ന്നി​വ കൂ​ട്ടി​ക​ല​ര്‍​ത്തി ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​ങ്ങ​നെ 11 ഓ​ളം ബ്രാ​ന്‍റു​ക​ളി​ലും 15 ലി​റ്റ​ര്‍ ക​ന്നാ​സു​ക​ളി​ലും ലൂ​സാ​യും വി​ൽപ്പ​ന ന​ട​ത്തി​യ​വ​യു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് അ​ന​ലി​സ്റ്റ് ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു.