മ​ദ്യ​ന​യം ജ​ന​വ​ഞ്ച​ന: കെ​സി​ബി​സി
Thursday, February 27, 2020 11:27 PM IST
കൊ​ല്ലം: മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം ശു​ദ്ധ​ത​ട്ടി​പ്പും ജ​ന​വ​ഞ്ച​ന​യു​മാ​ണെ​ന്ന് കെസിബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
അ​ധി​കാ​ര​ത്തി​ലെത്തു​ന്പോ​ൾ 29 ബാ​റു​ക​ൾ മാ​ത്ര​മു​ണ്ടായി​രു​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​ധി​ക​മാ​യി 536 ബാ​റു​ക​ൾ അ​നു​വ​ദി​ച്ച് മ​ദ്യ​പ്ര​ള​യം സൃ​ഷ്ടി​ച്ച​താ​ണ് ഇ​വ​രു​ടെ മ​ദ്യ​ന​യ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം. പു​തി​യ ബാ​റു​ക​ൾ തു​റ​ന്നെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം വ​ൻ​തോ​തി​ൽ വ​ർ​ദ്ധി​ച്ച​തും മൂ​ല​മു​ണ്ട ാകു​ന്ന സാ​മൂ​ഹി​ക ദു​രി​ത​ങ്ങ​ളും സ​ർ​ക്കാ​ർ ക​ണ്ടില്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​തു​വ​രെ 47,000 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റു​പോ​യ​ത്.
മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ കു​റ​വ് വ​രു​ത്താ​നോ മ​ദ്യാ​സ​ക്ത​രെ വി​മോ​ചി​പ്പി​ക്കാ​നോ വി​മു​ക്തി ല​ഹ​രി ബോ​ധ​വ​ൽ​ക്ക​ര​ണം വ​ഴി ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​സ​പ്പ​ടി​ക്കാ​രും അ​വ​രു​ടെ സ​ഹാ​യി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ കാ​പ​ട്യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം.
പ്രാ​ദേ​ശി​ക മ​ദ്യ​നി​രോ​ധ​ന​ത്തി​നു​ള്ള അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ത്തും, മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി കു​റ​ച്ചും, പ്ര​വ​ർ​ത്ത​ന സ​മ​യ​പ​രി​ധി കൂ​ട്ടി​യും, ദേ​ശീ​യ പാ​ത​യോ​ര മ​ദ്യ​നി​രോ​ധ​നം അ​ട്ടി​മ​റി​ച്ചും, വി​ദേ​ശ​മ​ദ്യ​കു​ത്ത​ക ക​ന്പി​നി​ക​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യും അ​ബ്കാ​രി​ക​ളു​മാ​യി ഒ​ത്തു​ചേ​ർ​ത്ത് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. മ​ദ്യ​ന​യം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തു​റ​ന്ന സം​വാ​ദ​ത്തി​ന് ത​യ്യാ​റാ​ക​ണ​മെ​ന്നും ജ​ന​ക്ഷേ​മ​ക​ര​മാ​യ പു​തി​യ മ​ദ്യ​ന​യ​ത്തി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം എ‌ട്ട‌ിന് ​മ​ദ്യ​വി​രു​ദ്ധ ഞാ​യ​റാ​യി ആ​ച​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി. ​വി​ൻ​സ​ന്‍റ് അധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ സെ​ക്ര​ട്ട​റി കെ.​ജി. തോ​മ​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ർ​ഗ്ലി​ൻ, എ​സ്. സ്റ്റീ​ഫ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, ബി​നു മൂ​താ​ക്ക​ര, ബി. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി ലി​യോ​ണ്‍, ജോ​ഷ്വാ വാ​ടി, മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.