മു​ട്ടഗ്രാ​മം പ​ദ്ധ​തി​: ​കോ​ഴി​യും കൂ​ടും വി​ത​ര​ണം ചെ​യ്തു
Wednesday, February 26, 2020 11:39 PM IST
പ​ന്മ​ന: പ​ഞ്ചാ​യ​ത്തി​ൽ സി​ഡി​എ​സ് മു​ട്ട ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​യും കൂ​ടും വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും പ​ന്മ​ന സി​ഡി​എ​സും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മു​ട്ട ഗ്രാ​മം. 5,25,000 രൂ​പ പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് തു​ക​യാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ബ്സി​ഡി​യോ​ടു കൂ​ടി​യാ​ണ് മു​ട്ട ഗ്രാ​മം പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ‌
പന്മ​ന കു​ടും​ബ​ശ്രീ സി​ഡി​എ​സ് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പ​ദ്ധ​തി​യാ​ണി​ത്. തു​ട​ക്കം 45 വ​നി​ത​ക​ൾ​ക്ക് ര​ണ്ട് പ​ശു​ക്ക​ളെ വീ​തം. വാ​ങ്ങി ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. തു​ട​ർ​ന്ന് 25 വ​നി​ത​ക​ൾ​ക്ക് നാ​ല് ആ​ട്ടി​ൻ കു​ട്ടി​ക​ളെ വാ​ങ്ങി ന​ല്കി​കൊ​ണ്ട് ആ​ടു ഗ്രാ​മം പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മു​ട്ട ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 35 വ​നി​ത​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു വ​നി​ത​യ്ക്ക് ന​ല്കു​ന്ന​ത് ഒ​രു ഹൈ​ടെ​ക് കോ​ഴി കൂ​ടും, കോ​ഴി​യും 50 കി​ലോ തീ​റ്റ​യു​മാ​ണ്. മു​ട്ട ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി നി​ർ​വഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സ​ജി​ത് ര​ഞ്ച് അ​ധ്യ​ക്ഷ​നാ​യി.
സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​സ് ഉ​ഷാ​റാ​ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​ഹാ​ഷി​മ, മെ​മ്പ​ർ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സു​പ്ര​ണ്ട് എ​സ് സ​ജി, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ മാ​യാ​ദേ​വി എ​ന്നി​വ​ർ പ്രസംഗിച്ചു.