മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന്
Wednesday, February 26, 2020 11:39 PM IST
ചാ​ത്ത​ന്നൂ​ർ: യു​വ​ത​ല​മു​റ​യെ വ​ഴി തെ​റ്റി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യ​ണ​മെ​ന്നും പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും കി​ഴ​ക്കോ​ട്ട് വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ലു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ചാ​ത്ത​ന്നൂ​ർ ഡി​പ്പോ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കോം​പ്ല​ക്സി​ന് ചു​റ്റു​മ​തി ലും ​ഗേ​റ്റും നി​ർ​മ്മി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് 498050 രൂ​പ ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ലും സ​മ്മേ​ള​നം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
ചാ​ത്ത​ന്നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​സി.​ജേ​ക്ക​ബ്, ആ​ർ.​സു​ഗേ​ഷ്, ഷാ​ജി ചെ​റി​യാ​ൻ, വി.​കെ.​ജോ​ൺ, കെ.​വൈ.​തോ​മ​സ്, ജോ​ൺ​സ് ലൂ​ക്കോ​സ്, ലി​സ്സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ലാ​യി തു​ണി സ​ഞ്ചി സ​മ്മാ​നി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സി.​ജേ​ക്ക​ബ്(​ര​ക്ഷാ​ധി​കാ​രി) ജി.​ദി​വാ​ക​ര​ൻ (പ്ര​സി​ഡ​ന്‍റ്) എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ (വൈ​സ് പ്ര​സി.) ഷാ​ജി ചെ​റി​യാ​ൻ (സെ​ക്ര​ട്ട​റി) ലി​സി ജോ​ർ​ജ് (ജോ.​സെ​ക്ര.) വി.​കെ.​ജോ​ൺ (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പ്ര​ദീ​പ് വൈ​ഗ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ​യും ഉ​ണ്ടാ​യി​രു​ന്നു.