ആ​ര്യ​ങ്കാ​വി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട; കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് പിടികൂടി
Wednesday, February 26, 2020 11:39 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വും കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.
പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ആ​ന​പ്പാ​റ​യി​ൽ ചു​ട്ടി​പ്പാ​റ വ​ട​ക്കെ​തി​രി​വി​ൽ നൗ​ഫ​ല്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​ത്. കാ​റി​ന്‍റെ ഡോ​റു​ക​ളി​ല്‍ പ്ര​ത്യേ​ക അ​റ​ക​ള്‍ ഉ​ണ്ടാ​ക്കി അ​തി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
ത​മി​ഴ​നാ​ട്ടി​ല്‍ ര​ണ്ട് കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യ നൗ​ഫ​ല്‍ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. അ​ന്ത​ര്‍ സം​സ്ഥാ​ന ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് നൗ​ഫ​ല്‍ എ​ന്നും എ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. എ​ക്സൈ​സ് സൗ​ത്ത് സോ​ണ്‍ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മു​ഹ​മ്മ​ദ്‌ സി​യാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത പ്ര​തി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.
ചെ​ക്ക്‌​പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ധു​സു​ദ​ന​ൻ​പി​ള്ള, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി ​ബി​ജു​കു​മാ​ർ, സി​ഇ​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.