കൊ​ട്ടാ​ര​ക്ക​ര സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്: കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Wednesday, February 26, 2020 11:39 PM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം നി​ര്‍​മി​ക്കു​ന്ന സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. അ​ടു​ത്ത മാ​സം 20 ന​കം കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​ഞ്ച് സെന്‍റ് റ​വ​ന്യൂ ഭൂ​മി​യി​ലാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​കം മു​റി​ക​ള്‍, വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മ​മു​റി, ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക റെ​ക്കോ​ര്‍​ഡ് റൂം, ​ശു​ചി​മു​റി എ​ന്നീ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 46 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 1185 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ഒ​റ്റ​നി​ല​യി​ലാ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന. നി​ര്‍​മി​തി കേ​ന്ദ്ര​ക്കാ​ണ് മേ​ല്‍​നോ​ട്ട ചു​മ​ത​ല. പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചു പ്ര​കൃ​തി സൗ​ഹൃ​ദ രീ​തി​യി​ലാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സൊ​രു​ങ്ങു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്ന് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. മ​റ്റ് ര​ണ്ടെ​ണ്ണം വെ​ളി​യ​ത്തും മാ​വ​ടി​യി​ലു​മാ​ണ്. വെ​ളി​യ​ത്തെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്.
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഹൈ​ടെ​ക് ആ​കു​ന്ന​തോ​ടെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പി ​അ​യി​ഷാ പോ​റ്റി എംഎ​ല്‍ എ ​പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കൂ​ടി അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും എംഎ​ല്‍എ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.