സം​സ്ഥാ​ന ബ​ധി​ര ക്രി​ക്ക​റ്റ്: കൊ​ല്ലം ചാ​ന്പ്യ​ന്മാ​ർ
Wednesday, February 26, 2020 11:21 PM IST
കൊ​ല്ലം: സം​സ്ഥാ​ന ബ​ധി​ര കാ​യി​ക കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ബ​ധി​ര ക്രി​ക്ക​റ്റ് ചാ​നി​പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ 24 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് കൊ​ല്ലം ചാ​ന്പ്യ​ന്മാ​രാ​യി.
15 ഓ​വ​റു​ക​ളി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കൊ​ല്ലം 145 റ​ൺ​സെ​ടു​ത്തു. കൊ​ല്ല​ത്തി​ന്‍റെ സി​യാ​ദ് 30 പ​ന്തു​ക​ളി​ൽ നി​ന്ന് ആ​റ് സി​ക്സ​റു​ക​ളും മൂ​ന്ന് ഫോ​റു​ക​ളും ഉ​ൾ​പ്പെ​ടെ 56 റ​ൺ​സ് നേ​ടി മാ​ൻ ഒ​ഫ് ദി ​മാ​ച്ചാ​യി.