പു​ന​ലൂ​ർ- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ മ​ധു​ര​വ​രെ നീ​ട്ടും
Wednesday, February 26, 2020 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ന​ലൂ​ർ- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ് പ്ര​സാ​ക്കി മ​ധു​ര​വ​രെ നീ​ട്ടു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. മ​ധു​ര മീ​നാ​ക്ഷീ ക്ഷേ​ത്ര​ത്തി​ലും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലും ഭ​ക്ത​ർ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സ​മ​യ​വും സ്റ്റോ​പ്പു​ക​ളും മാ​റ്റാ​തെ​യാ​ണ് പ​രി​ഷ്കാ​രം. ഒ​രു ട്രെ​യി​ൻ​കൂ​ടി ഇ​തി​ന് വേ​ണ്ടി​വ​രും. മ​ധു​ര​യി​ൽ നി​ന്നും ഗു​രു​വാ​യൂ​രി​ൽ നി​ന്നും ഒ​രേ സ​മ​യം ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഓ​ർ​ഡി​ന​റി ക​മ്പാ​ർ​ട്ട്മെ​ന്‍റ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ എ​സി, നോ​ൺ എ​സി, സെ​ക്ക​ൻ​ഡ് ക്ളാ​സ് ബ​ർ​ത്ത് സൗ​ക​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കും. സ​തേ​ൺ റെ​യി​ൽ​വേ ഈ ​പ്രൊ​പ്പോ​സ​ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു.