ഹോ​സ്റ്റ​ല്‍ ഫീ​സി​ന് അ​പേ​ക്ഷി​ക്കാം
Wednesday, February 26, 2020 11:19 PM IST
കൊല്ലം: 2019-20 ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പോ​സ്റ്റ് മെ​ട്രി​ക് വി​ദ്യാ​ഭ്യ​സാ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ​യോ വ​കു​പ്പി​ന്‍റെ​യോ സ്ഥാ​പ​ന​ത്തി​ന്‍റെ​യോ ഹോ​സ്റ്റ​ലി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം 2.5 ല​ക്ഷം രൂ​പ​യി​ല്‍ അ​ധി​ക​രി​ക്കാ​ത്ത​വ​രും (പേ​യിം​ഗ് ഗ​സ്റ്റ് ഒ​ഴി​കെ) പ്രൈ​വ​റ്റാ​യി ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 4500 രൂ​പ ഹോ​സ്റ്റ​ല്‍ ഫീ​സ് അ​നു​വ​ദി​ക്കും. സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ മു​ഖേ​ന അ​പേ​ക്ഷ മാ​ര്‍​ച്ച് അ​ഞ്ചി​ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2794996 ന​മ്പ​രി​ല്‍ ല​ഭി​ക്കും.