പ​ന്മ​ന ക്ഷേ​ത്ര​ത്തി​ല്‍ കൊ​ടി​യേ​റ്റ് ഇ​ന്ന്
Wednesday, February 26, 2020 11:19 PM IST
പ​ന്മ​ന: പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​യേ​റ്റു​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കൊ​ടി​യേ​റ്റു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ക്കും.
രാ​ത്രി എ​ട്ട് ക​ഴി​കെ 8.30-ന​കം ക്ഷേ​ത്രം ത​ന്ത്രി താ​ഴ​മ​ണ്‍ മ​ഠം രാ​ജീ​വ​ര​ര് ക​ണ്ഠ​ര​രു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ് ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മ​തി പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് പോ​റ്റി​ത്ത​റ​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

സ്‌​കൂ​ളു​ക​ള്‍​ക്ക്
തു​ക അ​നു​വ​ദി​ച്ചു

ച​വ​റ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തി​ര​ഞ്ഞെ​ടു​ത്ത നാ​ല് സ്‌​കൂ​ളു​ക​ള്‍​ക്ക് കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​ന് എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​താ​യി എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
പ​ന്മ​ന മ​ന​യി​ല്‍ ശ്രീ ​ബ​ലാ​ഭ​ട്ട​ര​ക സം​സ്‌​കൃ​ത വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​യി​വി​ള അ​യ്യ​ന്‍ കോ​യി​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, എ​ച്ച്എ​സ്എ​സ് വ​ള​ളി​ക്കീ​ഴ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ഒ​രു കോ​ടി അ​റു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​ക്കു​ള​ള ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.