അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ
Wednesday, February 26, 2020 11:19 PM IST
പ​ത്ത​നാ​പു​രം: അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൂ​ട്ട് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം പു​ളി​യ​റ​ക്കോ​ണ​ത്ത് റ​ഷി​ൻ (22), ആ​റ്റി​ങ്ങ​ൽ ഇ​ള​മ്പ​ത്ത​ടം രാ​ജീ​വ് ഭ​വ​നി​ൽ ശ്രീ​രാ​ജ് (19) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്.

പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ മ​ണ്ണാ​യി​ക്കോ​ണം ര​തീ​ഷ് ഭ​വ​നി​ൽ അ​ഗി​ത്തി(19)​നെ​യാ​ണ് പ​ത്ത​നാ​പു​ര​ത്ത് പോ​ലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പി​ടി​കൂ​ടി​യ​ത്. അ​ഗി​ത്തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ മോ​ഷ​ണ​വി​വ​ര​ങ്ങ​ളും കൂ​ട്ട് പ്ര​തി​ക​ളെ​പ്പ​റ്റി​യും വി​വ​രം ല​ഭി​ച്ച​ത്.

പ്ര​തി​ക​ള്‍ ജ​യി​ലി​ല്‍ വ​ച്ച് സു​ഹൃ​ത്തു​ക്ക​ളാ​യ​വ​രാ​ണ് . ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തും ക്വ​ട്ടേ​ഷ​ൻ ന​ട​ത്തു​ന്ന​തും ജ​യി​ലി​ലു​ള്ള കൂ​ട്ടു​കാ​ർ​ക്ക് കേ​സ് ന​ട​ത്തി പു​റ​ത്തി​റ​ക്കാ​നാ​യി​ട്ടാ​ണെ​ന്ന് പോ​ലീ​സി​നോ​ട് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രി​ൽ നി​ന്നും ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളും മ​റ്റ് തൊ​ണ്ടി​മു​ത​ലു​ക​ളും ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റം വ​രു​ത്ത​ന്ന​തി​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ മോ​ഷ്ടാ​ക്ക​ൾ. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഡീ​സ​ലും പെ​ട്രോ​ളും മോ​ഷ്ടി​ച്ചി​ട്ടു​ള്ള​താ​യും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പേ പ്ര​തി​ക​ൾ മോ​ഷ​ണ കേ​സി​ൽ ജു​വ​ന​ൽ ഹോ​മി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്ക് നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ളെ​പ്പ​റ്റി​യും കൂ​ട്ടാ​ളി​ക​ളെ​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. മൊ​ബൈ​ലി​ൽ വി​ളി​ച്ച് ത​ന്ത്ര​പൂ​ർ​വ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സി​ഐ അ​ൻ​വ​ർ, എ​സ്ഐ​മാ​രാ​യ പു​ഷ്പ​കു​മാ​ർ, ജോ​സ​ഫ് ലി​യോ​ൺ,സിപിഒ​മാ​രാ​യ സ​ന്തോ​ഷ്, ര​ജി​ത്ത്, നി​ക്സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.