യു​വാ​വി​നെ മ​ദ്യ​പസം​ഘം കു​ത്തി​ക്കൊ​ന്നു; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 12:41 AM IST
പ​ത്ത​നാ​പു​രം : വീ​ടി​ന് മു​ന്നി​ലെ പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ അ​ക്ര​മി സം​ഘ​ത്തി​ന്‍റെ കു​ത്തേ​റ്റ യു​വാ​വ് മ​രി​ച്ചു.

അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ക്കു​വ​ര​യ്ക്ക​ല്‍ ഷൈ​നി ഭ​വ​നി​ല്‍ ഡൈ​നീ​ഷ് ബാ​ബു(30)​വാ​ണ് മ​ര​ണ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഡൈ​നി​ഷി​ന്‍റെ വീ​ടി​നു സ​മീ​പം മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തും പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ കു​ടും​ബ​വ​ഴ​ക്കി​നെ പ​റ്റി​യു​ള്ള വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ലു​മു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഡൈ​നി​ഷി​നെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ഠാ​ര ഉ​പ​യോ​ഗി​ച്ച് മു​തു​കി​ലും നെ​ഞ്ച​ത്തും മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​ക്കു​വ​ര​യ്ക്ക​ൽ മേ​ലൂ​ട്ട് വീ​ട്ടി​ൽ റെ​ജി രാ​ജു (33), ച​ക്കു​വ​ര​യ്ക്ക​ൽ വ​ഴി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ റോ​ണി (27), ച​ക്കു​വ​ര​ക്ക​ൽ തു​ള​സി വി​ലാ​സം വീ​ട്ടി​ൽ ബി​നു(41), കൊ​ട്ടാ​ര​ക്ക​ര പ്ലാ​പ്പ​ള്ളി പി.​വി നി​വാ​സി​ൽ ജ്യോ​തി​ഷ്( 26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ച​ക്കു​വ​ര​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ റോ​ബി​ൻ അ​ല​ക്സാ​ണ്ട​ർ നേ​ര​ത്തേ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ വി​ഷ്ണു, ഷി​ജി​ൽ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

കു​ന്നി​ക്കോ​ട് സി​ഐ പി. ​ഐ. മു​ബാ​റ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ലു, ജി​എ​സ്ഐ നി​സാ​ർ, എ​സ്‌​സി​പി​ഒ സു​നി​ൽ, സി​പി​ഒ​മാ​രാ​യ ദീ​പ​ക്, സ​ന്ദീ​പ്, രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ലി​ജി​യാ​ണ് ഡൈ​നി​ഷി​ന്‍റെ ഭാ​ര്യ. മ​ക​ൻ: ആ​രോ​ൺ, സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ച​ക്കു​വ​ര​യ്ക്ക​ൽ മാ​ർ അ​പ്രേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള​ളി​യി​ൽ ന​ട​ക്കും.