േകേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത പ്ര​തി​ഷേ​ധി​ച്ചു
Tuesday, February 25, 2020 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര:​ പൊ​തു​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത പ്ര​തി​ഷേ​ധി​ച്ചു.
അ​തി​ഭ​ദ്രാ​സ​നാ​പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ൺ ക​ല്ലും​മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​തി​ൽ കൂ​ടി​യ യോ​ഗം എം​എ​സ് സി ​സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. ഡോ.​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ൽ സെ​ക്ര​ട്ട​റി മാ​ത്യു​ജോ​ൺ ക​ളീ​ക്ക​ൽ, ട്ര​ഷ​റ​ർ കോ​ശി കെ.​ബാ​ബു, സ​ണ്ണി എം, ​ജോ​യി ജേ​ക്ക​ബ്, മാ​ത്യു​ക്കു​ട്ടി ജെ. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ്പ​ന​യി​ൽ കാ​വ്
വെ​ട്ടി​ത്തെ​ളി​ച്ച് ന​ശി​പ്പി​ച്ചു

കു​ണ്ട​റ : നെ​ടു​മ്പ​ന ഇ​ള​വൂ​ർ ക​ള​രി ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​വ് വെ​ട്ടി​ത്തെ​ളി​ച്ച് ന​ശി​പ്പി​ച്ചു. ഈ ​ഗ്രാ​മ​ത്തി​ന്‍റെ സം​സ്കൃ​തി​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നി​രു​ന്ന കാ​വാ​ണ് സ​മീ​പ​വാ​സി​യു​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വൃ​ത്തി മൂ​ലം ഇ​ല്ലാ​താ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​വി​ലെ ചൂ​ര​ൽ​കാ​ടും ഔ​ഷ​ധ​ച്ചെ​ടി​ക​ളും ഉ​ൾ​പ്പെ​ടെ മു​റി​ച്ച്നീ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും സം​ഘം സ്ഥ​ലം വി​ട്ടി​രു​ന്നു.
ഈ ​ഭാ​ഗ​ത്തെ വ​യ​ലി​നോ​ട് ചേ​ർ​ന്നാ​ണ് ഈ​കാ​വ് കാ​വി​ൽ നാ​ഗ​വി​ഗ്ര​ഹ​വും പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​ന് മു​മ്പ് ഈ ​കാ​വ് തീ​യി​ട്ടു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ആ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​വ് വെ​ട്ടി​ത്തെ​ളി​ച്ച​ത്.
കാ​വ് ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.