സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ൽ ചോ​ളോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി
Tuesday, February 25, 2020 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര: പൊ​തു പ​രീ​ക്ഷ​ക​ളോ​ടൊ​പ്പം കാ​ർ​ഷി​ക പാ​ഠ​ശാ​ല​യി​ലും നൂ​റു​മേ​നി കൊ​യ്ത സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബി​ലെ കു​ട്ടി​ക​ർ​ഷ​ക​ർ​ക്ക് ഇ​ത് നി​ർ​വൃ​തി​യു​ടെ നി​മി​ഷ​ങ്ങ​ൾ.
മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് നൂ​റു​മേ​നി സ്വ​ർ​ണ​വ​ർ​ണ ചോ​ളം കൊ​യ്ത് വി​വി​ധ ത​രം ചോ​ള വി​ഭ​വ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​പ്പോ​ൾ ചോ​ള രു​ചി അ​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ആ​ദ്യ​മാ​യാ​ണ് ചോ​ളം ക​ഴി​ക്കു​ന്ന​ത്.
അ​ര​യേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് ചോ​ള കൃ​ഷി ന​ട​ത്തി​യ​ത്. ആ​യി​ര​ത്തി​ൽ​പ​രം ചോ​ള ചെ​ടി​ക​ൾ വി​ള​വെ​ടു​പ്പി​നാ​യി ഒ​രു​ങ്ങി നി​ന്ന കൗ​തു​ക കാ​ഴ്ച കാ​ണാ​ൻ ഒ​ട്ട​ന​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കൂ​ട്ട​ത്തി​ൽ മു​ൻ​കൃ​ഷി മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും കൃ​ഷി വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും.
സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് നാ​ന്ദി കു​റി​ച്ച് ര​ണ്ടു വ​ർ​ഷം മു​മ്പാ​രം​ഭി​ച്ച അ​ന്യോ​ന്യം -വീ​ടും വി​ദ്യാ​ല​യ​വും പ​ദ്ധ​തി​യു​ടെ ആ​റാം ഘ​ട്ട​മാ​യി സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ് വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ, മ​ട​ത്തി​യ​റ വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഘ​വു​മാ​യി ചേ​ർ​ന്നാ​ണ് മ​ണ്ണി​ൽ പൊ​ന്ന് - ചോ​ള​കൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
നി​ല​മൊ​രു​ക്ക​ൽ, വി​ത്തി​ടീ​ൽ, ക​ള​പ​റി​ക്ക​ൽ തു​ട​ങ്ങി കൊ​യ്ത്ത് വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. അ​ന്യം നി​ന്ന ചോ​ള​ക്കൃ​ഷി​യെ കു​റി​ച്ച് വ​രും ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​ൻ കൂ​ടി ഈ ​സം​ര​ഭം അ​വ​സ​രം ന​ൽ​കി.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ സേ​തു​നാ​ഥ് ചോ​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​മ്പ​ക​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ൻ, പ്രി​ൻ​സി​പ്പാ​ൾ എം.​എ​സ്.​അ​നി​ത, ഹെ​ഡ്മി​സ്ട്ര​സ് പി.​എ​സ്.​ഗീ​ത, കൃ​ഷി അ​സി.​പി. ഓ​മ​ന​കു​ട്ടി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സാ​ബു ജോ​ൺ, ക​ൺ​വീ​ന​ർ ബി.​മോ​ഹ​ൻ​ലാ​ൽ, അ​ധ്യാ​പ​ക​രാ​യ കെ.​ഒ.​രാ​ജു​ക്കു​ട്ടി, ബി.​സു​രാ​ജ്, ആ​ർ.​എം.​ല​ക്ഷ്മി​ദേ​വി, ജി.​അ​നി​ൽ​കു​മാ​ർ, കെ.​ച​ന്ദ്ര​ഭാ​നു, തൊ​ഴി​ലു​റ​പ്പ് സം​ഘം ക​ൺ​വീ​ന​ർ മി​നി രാ​ധാ​കൃ​ഷ്ണ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ര​നെ​ൽ കൃ​ഷി, ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി, ഒ​രു മു​റി നി​റ​യെ നൂ​റു​മേ​നി, ട്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന മെ​ഗാ കാ​ർ​ഷി​ക പ്രോ​ജ​ക്ട് തു​ട​ങ്ങി​യ ആ​റ് കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ൾ ന​ട​പ്പാ​ക്കി.
സ്്കൂ​ളി​നെ തേ​ടി ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും എ​ത്തി. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ൽ കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സ്കൂ​ൾ ടീം ​ഒ​ന്നാ​മ​തെ​ത്തി ഇ​ര​ട്ട കി​രീ​ടം ചൂ​ടി. കോ​ഴി​ക്കോ​ട് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ ഉ​ത്സ​വ​ത്തി​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് പ​ദ​വി​യും എ​സ്എ​സ്എ​എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ നൂ​റു ശ​ത​മാ​നം നേ​ടി​യ സ്ക്കൂ​ളി​നെ തേ​ടി​യെ​ത്തി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​കം കാ​ർ​ഷി​ക പ്രോ​ജ​ക്ടു​ക​ളും ന​ട​പ്പാ​ക്കി. പo​ന നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​ള​ക്കം 2020, ശ്ര​ദ്ധ, മി​ക​വ്, ലി​റ്റി​ൽ കൈ​റ്റ്സ്, സാ​യാ​ഹ്ന ക്ലാ​സ്,കോ​ർ​ണ​ർ പി​ടി​എ, ഭ​വ​ന സ​ന്ദ​ർ​ശ​നം, ക​മ​നീ​യാ​ക്ഷ​രം പ​ദ്ധ​തി എ​ന്നി​വ​യും ന​ട​പ്പാ​ക്കു​ന്നു. അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​വാ​ർ​ന്ന പo​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്യു​ന്ന പo​നോ​ൽ​സ​വം നാ​ളെ 10 ന് ​ത​ഹ​സീ​ൽ​ദാ​ർ ബി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.