ദേശീയപാതയോരത്ത് കോ​ഴി മാ​ലി​ന്യ​വും ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളി
Tuesday, February 25, 2020 11:54 PM IST
ച​വ​റ: നീ​ണ്ട​കര പ​രി​മ​ണ​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് കോ​ഴി മാ​ലി​ന്യ​വും, ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ശേ​ഷ​മാ​ണ് പ​രി​മ​ണം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കോ​ഴി മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​തി​ന​ടു​ത്ത് ത​ന്നെ ക​ക്കൂ​സ് മാ​ലി​ന്യ​വും ഒ​ഴു​ക്കി. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും, മാ​ലി​ന്യ​ങ്ങ​ൾ ദേ​ശീ പാ​ത​യി​ലേ​ക്ക് വീ​ണ​തും മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ ഹൈ​വേ പോ​ലി​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പാ​ത​യോ​ര​ത്ത് ജ​ന​വാ​സം കു​റ​ഞ്ഞ​തും, കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. നീ​ണ്ട​ക​ര സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ന് മു​ന്നി​ലും ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.

സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

ചാ​ത്ത​ന്നൂ​ർ: താ​ഴം ലി​റ്റി​ൽ റോ​സ് പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ സം​തൃ​പ്തി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​വി -സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് കീ​ർ​ത്തി ഗോ​പി​നാ​ഥ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​എ​സ്.​ശ്രീ​ല​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി.​ഗി​രി കു ​മാ ർ, ​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​സു​രേ​ഷ്, കെ. ​നി​മ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും നടന്നു.