കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ അ​ഗോ​റ-2020 സെ​മി​നാ​ർ ഇ​ന്ന്
Tuesday, February 25, 2020 11:19 PM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ കോ​ള​ജ് വാ​ർ​ഷി​ക അ​ക്കാ​ഡ​മി​ക് പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഗോ​റ-2020 എ​ന്ന പേ​രി​ൽ സെ​മി​നാ​ർ പ​ര​ന്പ​ര ന​ട​ത്തു​ന്നു. കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​നെ കൊ​ല്ല​ത്തി​ന്‍റെ ബൗ​ദ്ധി​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ 22 പ​ഠ​ന വ​കു​പ്പു​ക​ളും അ​ക്കാ​മി​ക് സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ എ​ന്നി​വ ന​ട​ത്തും. അ​ത​ത് മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച അ​ക്കാ​ഡ​മി​ക് വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
അ​ഗോ​റ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​ഫ.​ജെ.​പ്ര​ഭാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​ഫ.​പി.​കെ.​പോ​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​പി.​എം.​ജോ​ഷി, ഡോ.​ആ​ർ.​സു​നി​ൽ​കു​മാ​ർ, ആ​ർ.​പ്രേം​കു​മാ​ർ, ഡോ.​എ​സ്.​വി.​മ​നോ​ജ്, ഡോ.​പി.​അ​പ​ർ​ണ, വി​ഷ്ണു, യു.​അ​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സെ​മി​നാ​ർ പ​ര​ന്പ​ര മാ​ർ​ച്ച് പ​ത്തി​ന് സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മ​ന്ത്രി എം.​എ.​ബേ​ബി, കൂ​ടം​കു​ളം ഡോ.​എ​സ്.​പി.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.