പ്ര​തി​ഷേ​ധ ധ​ർ‌​ണ നാ​ളെ
Tuesday, February 25, 2020 11:18 PM IST
കൊ​ല്ലം: റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി പ​ച്ച​രി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന എ​ഫ്സി​ഐ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ജ​ന​കീ​യ ഉ​പ​ഭോ​ക്തൃ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​ഫ്സി​ഐ കൊ​ല്ലം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തും.
സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ചി​റ്റു​മ​ല എം.​പി.​സു​ഗ​ത​ൻ, ക​ല്ല​ട വി​മ​ൽ​കു​മാ​ർ, കി​ളി​കൊ​ല്ലൂ​ർ തു​ള​സി, ലൈ​ക്ക് പി.​ജോ​ർ​ജ്, കെ.​ച​ന്ദ്ര​ബോ​സ്, ത​ഴു​ത്ത​ല ദാ​സ്, ക​ല്ലും​പു​റം വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 50 ക​ത്തു​ക​ൾ കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.