പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ
Tuesday, February 25, 2020 11:18 PM IST
ച​വ​റ : ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ ന​ട​ക്കു​മെ​ന്ന് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, വ​ര​വി​ള നി​സാ​ർ, നെ​റ്റി​യാ​ട് റാ​ഫി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് കു​റ്റി​വ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കെ ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​പ്ര​ഭാ​ഷ​ണം മു​ൻ എം​പി ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ,സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടേ​യും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് .താ​ഹ മു​ള​മൂ​ട്ടി​ൽ ,കി​ട​വ​റ​ത്ത് നി​സാം ,ഷി​ഹാ​ബ് മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.