കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്നു പ​ണം അ​പ​ഹ​രി​ച്ചു
Tuesday, February 25, 2020 11:18 PM IST
ശാ​സ്താം​കോ​ട്ട: പ​ള്ളി​യി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു. ആ​ഞ്ഞി​ലി​മൂ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​യി​ൽ നി​ന്നാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. തി​ങ്ക​ൾ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കു​മെ​ന്നു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മ​ര​സം​ഗ​മം
നാ​ളെ കൊ​ല്ല​ത്ത്

കൊ​ല്ലം: വാ​ള​യാ​റി​ൽ ദ​ളി​ത് ബാ​ലി​ക​മാ​രു​ടെ കൊ​ല​യാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ പോ​ലീ​സി​നെ​തി​രേ ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ കൊ​ല്ലം ചി​ന്ന​ക്ക​ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫാ​സ് പ​രി​സ​ര​ത്ത് ബ​ഹു​ജ​ന സ​മ​ര​സം​ഗ​മം ന​ട​ത്തും.
സം​ഗ​മം ജ​സ്റ്റി​സ് എ​സ്.​സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മാ​ർ​ച്ച് രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ന്നാ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ജോ​ളി നെ​ൽ​സ​ൺ അ​റി​യി​ച്ചു.

പി​ഴ ചു​മ​ത്തി

കൊല്ലം: ഫാ​ക്ട​റീ​സ് ച​ട്ട​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ത്തി​ന് ക​ല്ലു​വാ​തു​ക്ക​ല്‍ വേ​ള​മാ​നൂ​ര്‍ അ​നീ​സ് കാ​ഷ്യൂ എ​ക്‌​സ്‌​പോ​ര്‍​ട്ട്‌​സ് ഉ​ട​മ​യ്ക്ക് പ​ര​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 10000 രൂ​പ പി​ഴ ചു​മ​ത്തി. ഫാ​ക്ട​റീ​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.