വ​ധശ്ര​മക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി
Monday, February 24, 2020 11:27 PM IST
ച​വ​റ: വീ​ട്ടി​ല്‍​ക്ക​യ​റി മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളെ ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ച​വ​റ പോ​ലീ​സ് പി​ട​കൂ​ടി.
പ​ന്മ​ന കൊ​ല്ല​ക മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ല്‍ സു​ജി​ത്ത് (അ​നു -24)വി​നെ​യാ​ണ് സി​ഐ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കൂ​ടി​യ​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത് : ര​ണ്ട് വ​ര്‍​ഷ​ത്തി​ന് മു​മ്പ് വ​ട​ക്കും​ത​ല മ​ങ്കു​ഴി വീ​ട്ടി​ല്‍ സു​ധീ​ഷി​നെ സം​ഘം ചേ​ര്‍​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ശേ​ഷം ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു സു​ജി​ത്ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ത്ത് പേ​രെ സം​ഭ​വ​ത്തി​ന് ശേ​ഷം ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.
കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ സു​ജി​ത്ത് പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു.
ഇ​യാ​ള്‍ നാ​ട്ടി​ല്‍ എ​ത്തി​യെ​ന്ന​റി​ഞ്ഞ് എ​സ്ഐ സു​കേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ത​മ്പി, ശ്രീ​ജി​ത്ത്, അ​നു, പ്രീ​യേ​ഷ് എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘം സു​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.