ആ​യി​ര​വ​ല്ലി പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യത് ​ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, February 24, 2020 11:27 PM IST
ആ​യൂ​ര്‍ : ചെ​റി​യ​വെ​ളി​നെ​ല്ലൂ​ര്‍ ആ​യി​ര​വ​ല്ലി പാ​റ​യി​ല്‍ ഖ​നാ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​നു​മ​തി പി​ന്‍​വ​ലി​ക്ക​ണം എ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഏ​ക​ദേ​ശം 40 ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യി​ല്‍ ഖ​നാ​നു​മ​തി ന​ല്‍​കി​യ​ത് പ്ര​കൃ​തി ചൂ​ഷ​ണ​വും, ക​ടു​ത്ത ജ​ന​ദ്രോ​ഹ ന​ട​പ​ടി​യു​മാ​ണ്. നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളും വി​വി​ധ മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പാ​റ​യ്ക്ക് സ​മീ​പ​മു​ണ്ട്. ഖ​ന​നം ആ​രം​ഭി​ച്ചാ​ല്‍ ഇ​വെ​യെ​ക്കെ​ല്ലാം പൂ​ര്‍​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ നാ​ശം സം​ഭ​വി​ച്ചേ​ക്കാം.
പ​ല​ര്‍​ക്കും സ്ഥ​ലം വി​ട്ട് പോ​കേ​ണ്ടി​യും വ​ന്നേ​ക്കാം. അ​തി​നി​ട​വ​രു​ത്താ​തെ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ച്ചി​ല്ലെങ്കി​ല്‍ സ​മാ​ന​മാ​യ ചി​ന്താ​ഗ​തി​യു​ള്ള രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​മാ​യി ആ​ലോ​ചി​ച്ച് കൂ​ട്ടാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന സ​ന്ദ​ര്‍​ശ​നം, ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ത്തു​മെ​ന്നും ചെ​റി​യ​വെ​ളി​നെ​ല്ലൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഫാ. ​ജോ​ബി​ന്‍ തൈ​പ​റ​മ്പി​ല്‍, സാം​സ​ന്‍ പോ​ള്‍, മാ​ക്സ്മി​ല​ന്‍ പ​ള്ളി​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.