പ്ലാ​ക്കാ​ട് തെ​ക്കേ ഉ​ര​ണ്ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം
Monday, February 24, 2020 11:26 PM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് തെ​ക്കേ ഉ​ര​ണ്ട​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി ഉ​ത്സ​വം വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.
വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, രാ​ത്രി ഏ​ഴി​ന് എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം, തു​ട​ർ​ന്ന് ര​തീ​ഷ് ഇ​ട​മാ​ടി​ന്‍റെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പൊ​ങ്കാ​ല, എ​ട്ടി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഒ​ന്പ​തി​ന് ക്ഷേ​ത്ര​ത്തി​ൽ പ​റ​യി​ടീ​ൽ, 9.30ന് ​ക​ല​ശം, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ചെ​ണ്ട​മേ​ളം, രാ​ത്രി 7.15ന് ​ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഊ​രു​ചു​റ്റു​ഘോ​ഷ യാ​ത്ര, രാ​ത്രി 8.30ന് ​ചെ​ണ്ട​മേ​ളം, 9.30ന് ​കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നാ​ട​കം അ​മ്മ.