ബി​ഷ​പ് ജെ​റോം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ സ​മാ​പ​ന​ദി​ന ദി​വ്യ​ബ​ലി ഇ​ന്ന്
Monday, February 24, 2020 11:10 PM IST
കൊ​ല്ലം : ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം എം ​ഫെ​ർ​ണാ​ണ്ട​സ് തി​രു​മേ​നി​യു​ടെ ഇ​രു​പ​ത്തി​യെ​ട്ടാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ങ്ക​ശേ​രി ഇ​ൻ​ഫ​ൻ​റ്റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി ന​ട​ക്കും.
കൊ​ല്ലം ബി​ഷ​പ്‌ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ചു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ളി​മ്മീ​സ് ക​ത്തോ​ലി​ക്ക ബാ​വ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും . തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും.