ഇ​ന്ത്യ​യെ മോ​ദി അ​മേ​രി​ക്ക​യു​ടെ കാ​ൽ​ക്കീ​ഴി​ൽ എ​ത്തി​ച്ചു: മു​ഖ്യ​മ​ന്ത്രി
Monday, February 24, 2020 11:09 PM IST
കൊ​ല്ലം: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ന്ത​സോ​ടെ നി​ന്ന ഇ​ന്ത്യ​യെ മോ​ദി അ​മേ​രി​ക്ക​യു​ടെ കാ​ൽ​ക്കീ​ഴി​ലെ​ത്തി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​യോ​ഗം കൊ​ല്ലം പീ​ര​ങ്കി മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ടം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ന​മ്മു​ടെ രാ​ജ്യം ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്. ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രാ​കെ​ട്ടെ ഒ​ന്ന് മോ​ദി​യും ര​ണ്ടാ​മ​ത് ട്രം​പു​മാ​ണ്.

കോ​ൺ​ഗ്ര​സി​ന് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ പ​ദ​വി വേ​ണ്ട​ത്ര ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രേ ന​യ​മാ​ണ്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു വ​ന്നെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പി​ടി​വാ​ശി കാ​ട്ടു​ക‍​യാ​ണ്. എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​ൽ വ​ലി​യ ശ​ക്തി​യാ​കും. ജ​മാ​അ​ത്ത് ഇ​സ്ലാ​മി​നെ തെ​റ്റി​ധ​രി​പ്പി​ച്ച് കൂ​ടെ നി​ർ​ത്തു​ന്ന ത​ന്ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ഇ​വ​ർ​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ർ ക​ള്ള​ത്ത​രം വി​ളി​ച്ചു​പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. കേ​ര​ള​ത്തി​ൽ സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മേ ന​ട​ക്കൂ. പൗ​ര​ത്വ​ബി​ൽ ര​ജി​സ്റ്റ​ർ കേ​ര​ള​ത്തി​ൽ ന​ട​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​റാ​ലി​യും ന​ട​ന്നു.