വി​ര വി​മു​ക്തി ദി​നാ​ച​ര​ണം: ഗു​ളി​ക വി​ത​ര​ണം ഇ​ന്ന്
Monday, February 24, 2020 11:09 PM IST
കൊ​ല്ലം: ദേ​ശീ​യ വി​ര​വി​മു​ക്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഒ​ന്നി​നും 19 വ​യ​സി​നും മ​ധ്യേ​യു​ള്ള 5,86,349 കു​ട്ടി​ക​ൾ​ക്ക് ആം​ഗ​ൻ‌​വാ​ടി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും വ​ഴി ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക​ക​ൾ ന​ൽ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ര​വി​മു​ക്ത കു​ട്ടി​ക​ൾ, ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.
സ്കൂ​ളു​ക​ളി​ലും ആം​ഗ​ൻ​വാ​ടി​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രും ക്ലാ​സ് ടീ​ച്ച​ർ​മാ​രു​മാ​ണ് ഗു​ളി​ക​ക​ൾ ന​ൽ​കു​ക. ഒ​ന്ന​മു​ത​ൽ ര​ണ്ടു വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് പ​കു​തി ഗു​ളി​ക ഒ​രു ടേ​ബി​ൾ സ്പൂ​ൺ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​ത്തി​ൽ അ​ലി​യി​ച്ചാ​ണ് ന​ൽ​കേ​ണ്ട​ത്. ര​ണ്ടു​മു​ത​ൽ 19 വ​യ​സ് വ​രെ​യു​ള്ള​വ​ർ ഒ​രു ഗു​ളി​ക ഒ​രു ഗ്ലാ​സ് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​ത്തോ​ടൊ​പ്പം ച​വ​ച്ച​ര​ച്ചാ​ണ് ക​ഴി​ക്കേ​ണ്ട​ത്.
സ്കൂ​ളു​ക​ളി​ലും ആം​ഗ​ൻ​വാ​ടി​ക​ളി​ലും പോ​കാ​ത്ത ഒ​ന്നി​നും 19നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടു​ത്തു​ള്ള ആം​ഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നും ഗു​ളി​ക​ക​ൾ ന​ൽ​കും. ഇ​ന്ന് ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ മാ​ർ​ച്ച് മൂ​ന്നി​ന് ക​ഴി​ക്ക​ണം.
ഗു​ളി​ക വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​കൊ​ല്ലം തേ​വ​ള്ളി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ നി​ർ​വ​ഹ്ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​വി.​കൃ​ഷ്ണ​വേ​ണി, എ​ൻ​ആ​ർ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​സി.​ഹ​രി​കു​മാ​ർ, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​ർ, എം​സി​എ​ച്ച് ഓ​ഫീ​സ​ർ എം.​വ​സ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.