കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഷെ​യ്ഡ് ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Monday, February 24, 2020 11:09 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ഇഎ​സ്എം ​കോ​ള​നി​യി​ലെ ഗ​വ.​എ​ൽ​പി സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക്കി​ടെ കോ​ൺ​ക്രീ​റ്റ് ഷെ​യ്ഡ് ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു.

ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി കു​ഞ്ഞു​മോ​ൻ, ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

150 ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ആ​ണ് ഈ ​സം​ഭ​വം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മ്മാ​ണം മൂ​ല​മാ​ണ് അ​പ​ക​ട​മ ുണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഇ​തി​ന് തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു അ​ധ്യാ​യ​നം ന​ട​ന്നി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന​തെ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ​ബീ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന‌​ട​ത്തി.