ബി​ഷ​പ്‌ ജെ​റോം ച​ര​മ​വാ​ർ​ഷി​ക ശി​ല്പ​ശാ​ല സംഘ‌‌ട‌ിപ്പിച്ചു
Saturday, February 22, 2020 11:06 PM IST
കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ബി​ഷ​പ്‌ ജെ​റോം എം. ​ഫെ​ർ​ണാ​ണ്ട​സ് ഇ​രു​പ​ത്തി​യെ​ട്ടാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വി​ശ്വാ​സം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ എ​ന്ന ശി​ല്പ​ശാ​ല ബി​ഷ​പ്‌ എ​മി​രി​ത്തൂ​സ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പു​തി​യ സാ​മൂ​ഹ്യ​വ്യ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​തി​ന് മ​ത​വി​ശ്വാ​സം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും മ​താ​നു​യാ​യി​ക​ൾ പ​ര​മ്പ​രാ​ഗ​ത ച​ട്ട​ക്കൂ​ടി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന് ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേരി മാ​ർ​ത്തോ​മാ വി​ദ്യാ നി​കേ​ത​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ശാ​സ്ത്ര​വും മ​ത​വി​ശ്വാ​സ​വും വി​രു​ദ്ധ ചേ​രി​ക​ളി​ൽ നി​ൽ​ക്കേ​ണ്ട​ത​ല്ലെ​ന്നും മ​തം യു​ക്തി​ക്ക് വി​രു​ദ്ധ​മാ​ക​രു​തെ​ന്നും പ​റ​ഞ്ഞു.

വാ​ർ​ഷി​കാ​ച​ര​ണ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. യോ​ഗ​ത്തി​ൽ ഫാ. ​ഡോ. ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ, കെ ​എ​ൽ സി ​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ൺ, കെ ​എ​ൽ സി ​ഡ​ബ്ല്യൂ എ ​പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, വ​ന​ജ റോ​യ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. കൊ​ല്ലം രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പു​രോ​ഹി​ത​രും സ​ന്യ​സ്ത​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.