പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് നാ​ളെ
Friday, February 21, 2020 11:24 PM IST
കു​ണ്ട​റ:​ പെ​രി​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ പ്ല​സ് വ​ൺ, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ള്ള സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് ച​ട​ങ്ങ് നാ​ളെ ന​ട​ക്കും. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഗാ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കും.
പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യെ​ങ്കി​ലും പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പാ​സിം​ഗ് ഔ​ട്ട് ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ര​ണ്ടു​പേ​രും ര​ണ്ട് അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ൻ, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ, ക​യ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എ​സ്.​എ​ൽ സ​ജി​കു​മാ​ർ, കൊ​ല്ലം ഡി​വൈ​എ​സ്പി എ. അ​ശോ​ക​ൻ, കു​ണ്ട​റ എ​സ്എ​ച്ച്ഒ എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​ഡി​എ​ൻ​ഒ റ്റി.രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ടും​ബ​സം​ഗ​മം നാ​ളെ

കു​ണ്ട​റ: ഫൈ​ൻ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഇ​ള​ന്പ​ള്ളൂ​ർ ഗു​രു​ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. രാ​ത്രി ഏ​ഴു​മു​ത​ൽ കോ​മ​ഡി 2020 പ​രി​പാ​ടി​യും തു​ട​ർ​ന്ന് 8.30 മു​ത​ൽ സ​മൂ​ഹ​സ​ദ്യ​യും ന​ട​ക്കും.