കു​രു​ന്നു​ക​ൾ​ക്ക് ഇ​നി ശീ​തീ​ക​രി​ച്ച മു​റി​യി​ൽ പ​ഠി​ക്കാം
Friday, February 21, 2020 11:24 PM IST
ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​യ്യ​ത്തും​ക​ര 34 ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി പു​തി​യ ച​രി​ത്ര​ത്തി​ലേ​ക്ക്. ഇ​നി ആം​ഗ​ൻ​വാ​ടി​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് എ​യ​ർ ക​ണ്ടീ​ഷ​നി​ൽ ക​ഴി​യാം.
തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ ​സി ആം​ഗ​ൻ​വാ​ടി​യാ​യി ഇ​ത് മാ​റി. എ ​സി യു​ടെ സ്വി​ച്ചോ​ൺ ഉ​ത്സ​വ​ച്ഛാ​യ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ക്ക​ര​യി​ൽ ഹു​സൈ​ൻ നി​ർ​വ്ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ഫി​റോ​സ് കെ ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ർ​ത്തി​യി​ൽ അ​ൻ​സാ​രി, ച​ക്കു​വ​ള്ളി ന​സീ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഹാ​മി​ദ് പൂ​ങ്കാ​വ​നം, ബി​നു അ​ൽ മ​ദീ​ന, ദി​ലീ​പ് പെ​രി​ഞ്ചേ​രി വി​ള, മോ​ഹ​ന​മ്മ റ്റീ​ച്ച​ർ, റ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വോ​യി​സ് ഓ​ഫ് മ​യ്യ​ത്തും ക​ര​യും വ്യ​ക്തി​ക​ളു​മാ​ണ് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ൽ​കി​യ​ത്.