പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്
Friday, February 21, 2020 11:05 PM IST
കൊ​ല്ലം: കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ഭ​ര​ണി​ക്കാ​വി​ൽ ന​ട​ക്കും. കെ.​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പൂ​ക്കു​ഞ്ഞ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും കെ.​സോ​മ​പ്ര​സാ​ദ് എം​പി,. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, ക​മാ​ൽ മാ​ക്കീ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
സെ​യ്ദ് നാ​സി​മു​ദീ​ൻ ത​ങ്ങ​ൾ, കാ​സിം മു​സ്ത​ഫ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​റ്റി​യി​ൽ നി​സാം, മ​ഹ​ർ​ഖാ​ൻ ചേ​ന്ന​ല്ലൂ​ർ, എം.​വി.​ശ​ശി​കു​മാ​ര​ൻ നാ​യ​ർ, ഡോ.​പി.​കെ.​ഗോ​പ​ൻ, കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, അ​ബ്ദു​ൾ വ​ഹാ​ബ്, പ​റ​ന്പി​ൽ സു​ബൈ​ർ, എം.​എ​സ്.​ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ജ​ലീ​ൽ കോ​ട്ട​ക്ക​ര, സൈ​നു​ദീ​ൻ ത​ഴ​വാ​ശേ​രി, ഷാ​ജ​ഹാ​ൻ പ​ന്മ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.