ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​: മ​ന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
Friday, February 21, 2020 11:05 PM IST
ച​വ​റ: വ​ള​ത്തി​നും മ​റ്റു​മാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മ​ത്സ്യ​മേ​ഖ​ല, പ്ര​ശ്ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ച​വ​റ​യി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ചെ​റു മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത് നി​യ​ന്ത്രി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​യ​ല​യും, ചാ​ള​യും കു​റേ​യേ​റെ വ​ർ​ധ​ന​വി​ലേ​ക്കെ​ത്തി. മ​ത്സ്യ​സ​മ്പ​ത്തി​ന​ന്‍റെ സം​ര​ക്ഷ​ണ​മാ​ണ് പ്ര​ധാ​നം. ചെ​റു​മ​ത്സ്യ​ങ്ങ​ൾ ഒ​രു മാ​സം ക​ട​ലി​ൽ കി​ട​ന്നാ​ൽ മൂ​ന്നി​ര​ട്ടി​യാ​ണ് വ​ള​ർ​ച്ച.

ഇ​ത് മ​ന​സി​ലാ​ക്കാ​ത്ത ചി​ല തൊ​ഴി​ലാ​ളി​ക​ളാ​ണ് ചെ​റു മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​ത്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കാ​ൻ മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് ക​ഴി​ഞ്ഞു. ഉ​ൾ​നാ​ട​ൻ മ​ത്സ്യ സ​മ്പ​ത്ത് വ​ർ​ധി​പ്പി​ച്ചാ​ൽ ഇ​വി​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക ഉ​ൽ​പ്പാ​ദ​ന രം​ഗ​ത്ത് ഇ​ട​പെ​ടാ​ൻ ക​ർ​ഷ​ക സം​ഘം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണം. ന​മ്മു​ടെ നാ​ട്ടി​ൽ ന​മു​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും, മ​ത്സ്യ​വും, പാ​ലും ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ്് പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എ​ൻ വി​ക്ര​മ കു​റു​പ്പ്, സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബി​ലോ സീ ​ലെ​വ​ൽ ഫാ​ർ​മ​ർ ഡ​യ​റ​ക്ട​ർ ഡോ. ​കെ ജി ​പ​ത്മ​കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി ​ബൈ​ജു, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, വി​ജ​യ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.