സ​മ​ഗ്ര പ്ലാ​ന്‍റേ​ഷ​ന്‍ ന​യം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും: മ​ന്ത്രി
Thursday, February 20, 2020 11:41 PM IST
കു​ള​ത്തൂ​പ്പു​ഴ: തോ​ട്ടം മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ്ലാ​ന്‍റേഷ​ന്‍ ന​യം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ആ​ര്‍ പി ​എ​ല്‍ എ​സ്റ്റേ​റ്റി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​വ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തോ​ട്ടം മേ​ഖ​ല​യു​ടെ പ്ര​താ​പം വീ​ണ്ടെ​ടു​ക്ക​ല്‍, ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്ക​ല്‍, വൈ​വി​ധ്യ​വ​ത്ക​ര​ണം, വി​ള സം​ഭ​ര​ണം, മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​യ​ത്തി​ന്‍റെ കാ​ത​ല്‍. ന​യ​ത്തി​ന്‍റെ ക​ര​ട് വി​ശ​ദ ച​ര്‍​ച്ച​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യ്ക്കാ​യി തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ ഡ​യ​റക്ടറേ​റ്റ് രൂ​പീ​ക​രി​ക്കും.

തോ​ട്ട​ങ്ങ​ളി​ലെ എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്ര​തി​ദി​ന വേ​ത​ന​ത്തി​ല്‍ 52 രൂ​പ വ​ര്‍​ധ​ന​വ് ല​ഭി​ക്കും. 2019 ജ​നു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വ​ര്‍​ധ​ന​വ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടാ​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. മ​ര​ണ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് ധ​ന​സ​ഹാ​യം പ​തി​നാ​യി​രം രൂ​പ​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷ​മാ​യി വ​ര്‍​ധി​പ്പി​ച്ചു. ആ​ര്‍പി​എ​ല്ലിന്‍റെ വി​ക​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ര്‍ പി ​എ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ര്‍ പി ​എ​ല്‍ എ​സ്റ്റേ​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ച ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത ശ്രീ​ല​ങ്ക​ന്‍ റി​പ്രാ​ട്രി​യേ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പാ​ര്‍​പ്പി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 40 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഭ​വ​നം ഫൗ​ണ്ടേ​ഷ​ന്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ പ്ര​ണ​ബ് ജ്യോ​തി​നാ​ഥ്, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, സ്പി​ന്നിം​ഗ് മി​ല്‍​സ് പ്ര​സി​ഡന്‍റ് ജോ​ര്‍​ജ് മാ​ത്യു, ആ​ര്‍ പിഎ​ല്‍ എം​ഡി സു​നി​ല്‍ പ​മി​ഡി, ഭ​വ​നം ഫൗ​ണ്ടേ​ഷ​ന്‍ സി​ഇഒ ​ഡോ.ജി ​എ​ല്‍ മു​ര​ളീ​ധ​ര​ന്‍, ഫൊ​ക്കാ​ന പ്ര​തി​നി​ധി ടി ​എ​സ് ചാ​ക്കോ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യു​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസം ഗിച്ചു.