മം​ഗ​ൽ പാ​ണ്ഡെ​യ്ക്കും കൂ​ട്ടാ​ളി​ക്കും വ​ധ​ശ്ര​മ​കേ​സി​ൽ ഏഴുവ​ർ​ഷം വീ​തം ത​ട​വ്
Thursday, February 20, 2020 11:41 PM IST
കൊല്ലം: ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2017 മാ​ർ​ച്ച് രണ്ടിന് ​മു​ണ്ടയ്ക്ക​ൽ പു​ത്ത​ൻ​ന​ട ഇ​ല​ഞ്ഞി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗാ​ന​മേ​ള​ക്കി​ട​യി​ൽ ഡാ​ൻ​സ് ചെ​യ്ത യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ തെ​ക്കേ​വി​ള പെ​രു​ന്പ​ള്ളി തൊ​ടി​യി​ൽ വീ​ട്ടി​ൽ മം​ഗ​ൽ​പാ​ണ്ഡെ എ​ന്ന് വി​ളി​ക്കു​ന്ന എ​ബി​ൻ പെ​രേ​ര, കൂ​ട്ടാ​ളി ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം എ​ആ​ർ​എ​സ് വി​ല്ല​യി​ൽ ജാ​ക്സ​ണ്‍ ഡി​ക്രൂ​സ് എ​ന്നി​വ​രെ കൊ​ല്ലം ര​ണ്ടാം അ​ഡീഷണൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ഏഴുവ​ർ​ഷം വീ​തം ക​ഠി​ന ത​ട​വും 50000/- രൂ​പാ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മു​ണ്ടയ്ക്ക​ൽ സൗ​ഹാ​ർ​ദ്ദ ന​ഗ​ർ എ​സ്എ​സ് മ​ൻ​സി​ലി​ൽ ശ്യാം, ​പു​ളി​യി​ക്ക​ൽ കി​ഴ​ക്ക​തി​ൽ രാ​ജേ​ഷ്, ഗാ​യ​ത്രി​യി​ൽ ശ​ബ​രീ​നാ​ഥ്, പ​ന​മൂ​ട് ന​ഗ​ർ തോ​ണ്ട ലി​ൽ വീ​ട്ടി​ൽ വി​വേ​ക് എ​ന്നി​വ​രെ​യാ​ണ് നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ളും ക്രി​മി​ന​ലു​ക​ളു​മാ​യ പ്ര​തി​ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്. കേ​സി​ലെ സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​ണ്ടായ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം എ​സി​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ക്ഷി​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​തി​യാ​യ മം​ഗ​ൽ പാ​ണ്ഡെ 2019 ഡി​സം​ബ​ർ 27 തീ​യ​തി മു​ത​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം വീ​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​ണ്. ഇയാൾക്കെ​തി​രെ ക​ഴി​ഞ്ഞ ഏഴുവ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ക​ഠി​ന​ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം, ഭ​വ​ന​ഭേ​ദ​നം, ത​ട്ടി​ക്കൊ​ണ്ട ുപോ​ക​ൽ, ക​വ​ർ​ച്ച തു​ട​ങ്ങി 14 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട ്.

ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി​സു​ധാ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​പെ​ക്ട​ർ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തിയിൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.