പുത്തൻതെരുവിൽ വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും​ പ​ണ​വും ക​വ​ർ​ന്നു
Thursday, February 20, 2020 11:39 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പു​ത്ത​ൻ തെ​രു​വ് ജം​ഗ്ഷ​ന് സ​മീ​പം വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു.​ മ​റ്റൊ​രു വീ​ട്ടി​ൽ മോ​​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. കു​ല​ശേ​ഖ​ര​പു​രം പു​ന്ന​ക്കു​ളം വേ​ണാ​ട്‌ റ​ഷീ​ദ് കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. റ​ഷീ​ദ് കു​ട്ടി തന്‍റെ പു​തി​യ​കാ​വി​ലു​ള്ള ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ​ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ക​മ്പി​പാ​ര കൊ​ണ്ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ലും മേ​ശ​യി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 45ഓ​ളം പ​വ​ൻ സ്വ​ർ​ണ​വും എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം​രൂ​പ​യും ആ​ണ് മോ​ഷ്ടി​ച്ച​ത്. ഈ ​സ​മ​യം ഭാ​ര്യ സീ​ന​ത്തും മ​ക​ൾ അ​ൽ​ഫി​യാ​യും കൂ​ടി ആ​ശു​പ്ര​തി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഒ​ന്നി​ൽ അ​ധി​കം മോ​ഷ്ടാ​ക്ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര ഹാ​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോ​ഗ് സ്ക്വോ​ഡ്, ഫിം​ഗ​ർ​പ്രി​ന്‍റ്, ഉ​ന്ന​ത പോ​ലി​സ് ഉ​ദ്യോ​ഗസ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. റ​ഷീ​ദ് കു​ട്ടി​യു​ടെ അ​യ​ൽ വീ​ടാ​യ മ​ണ്ണാ​ന്‍റയ്യ​ത്ത് വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.