തെ​ക്ക​ന്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വത്തിന് നാ​ളെ കൊ​ടി​യേ​റും
Thursday, February 20, 2020 11:38 PM IST
തേ​വ​ല​ക്ക​ര: തെ​ക്ക​ന്‍​ഗു​രു​വാ​യ​ര്‍ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ടി​യേ​റ്റു​ത്സ​വം നാളെ ​തു​ട​ങ്ങും.​രാ​വി​ലെ 7.15- ന് ​ക​ല​ശാ​ഭി​ഷേ​ക​ത്തോ​ട് കൂ​ടി പൂ​ജ.​ എ​ട്ടി​ന് ക്ഷേ​ത്രം ത​ന്ത്രി പു​തു​മ​ന ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യകാ​ർമി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ് ന​ട​ക്കും.​തു​ട​ര്‍​ന്ന് ഭ​ക്ത​ര്‍ ദേ​വ​ന് കാ​ണി​ക്കാ​യാ​യി ആ​യ​ിര​ത്തി ഒ​ന്നി​ല്‍​പ്പ​രം വി​വി​ധ ത​ര​ത്തി​ലു​ള​ള ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​റ​പ​റ സ​മ​ര്‍​പ്പ​ണം.​ രാ​ത്രി എ​ട്ടി​ന് നാ​ട​കം.

23 ന് ​വൈ​കുന്നേരം ആറി​ന് നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി.​രാ​ത്രി എ​ട്ടി​ന് ഹ​രിന​ന്ദ​ന​യു​ടെ സം​ഗീ​ത സ​ന്ധ്യ. 8.30 ന് ​ദു​ര്യോ​ധ​ന വ​ധം ക​ഥ​ക​ളി. 24ന് ​രാ​ത്രി നൃ​ത്ത സ​ന്ധ്യ. 25ന് ​വൈ​കുന്നേരം 5.45ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.​ രാ​ത്രി 9.30ന് ​നാ​ട​കം.

26ന് ​രാ​വി​ലെ 10 ന് ​വെ​ട്ടി​ക്കോ​ട്ട്മേ​പ്പ​ള​ളി​യി​ല്‍ ഇ​ല്ല​ത്ത് ശ്രീ​നി​വാ​സ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ നൂ​റും പാ​ലും.​ രാ​ത്രി 7.45- ന് ​നാ​ട്യ വി​സ്മ​യം. 27ന് ​രാ​ത്രി 7.15ന് ​നൃ​ത്ത സ​ന്ധ്യ. 28ന് ​വൈ​കുന്നേരം 5.45- ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.​ രാ​ത്രി ഏ​ഴി​ന് സു​രേ​ഷ്. സി. ​കു​റു​പ്പ് തേ​വ​ല​ക്ക​ര​യു​ടെ സം​ഗീ​ത സ​ദ​സ്, 10ന് ​നാ​ട​കം.

29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഉ​ത്സ​വ ബ​ലി​യും തു​ട​ര്‍​ന്ന് ദ​ര്‍​ശ​ന​വും.​ വൈ​കുന്നേരം 5.45-ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.​ രാ​ത്രി ഏ​ഴി​ന് നൃ​ത്യ നൃ​ത്യ​ങ്ങ​ള്‍.10-​ന് നാ​ട​ന്‍​പാ​ട്ടും ദ്യ​ശാ​വ്യ​ഷ്‌​കാ​ര​വും.​ മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കുന്നേരം 5.45-ന് ​താ​ല​പ്പൊ​ലി .രാ​ത്രി ഏ​ഴി​ന് ചേ​പ്പാ​ട് പ്ര​ദീ​പി​ന്‍റെ സം​ഗീ​ത സ​ദ​സ്. 10ന് ​ഗാ​ന​മേ​ള.​

ര​ണ്ടി​ന് വൈ​കുന്നേരം അ​ഞ്ചി​ന് ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് കാ​ണി​ക്ക മ​ണ്ഡ​പം, ചേ​ന​ങ്ക​ര മു​ക്ക് ,പ​ഞ്ചാ​യ​ത്ത് മു​ക്ക്, പാ​ല​യ്ക്ക​ല്‍ ഭ​ര​ണി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ ആ​റാ​ട്ട്. രാ​ത്രി 8.30ന് ​അ​നു.​വി. സു​ദേ​വി​ന്‍റെ സം​ഗീ​ത സ​ദ​സ്.

ഇന്ന് രാ​ത്രി 7.15-ന് ​നൃ​ത്ത സ​ന്ധ്യ, ഒ​ന്നി​ന് നൃ​ത്ത നാ​ട​കം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, സെ​ക്ര​ട്ട​റി കെ. ​ഇ​ന്ദു ചൂ​ഡ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.